കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയോദ്ധ്യയിലെ മുസ്ലീം പള്ളി മക്കയിലെ ക്ഷേത്രം പോലെ'

  • By Gokul
Google Oneindia Malayalam News

ദില്ലി: തര്‍ക്കഭൂമിയായ അയോദ്ധ്യയില്‍ രാമക്ഷേത്രവും മുസ്ലീം പള്ളിയും പണിഞ്ഞ് തര്‍ക്കം പരിഹരിക്കാമെന്ന നിര്‍ദ്ദേശത്തിനിടെ അത്തരമൊരു തീരുമാനം നടക്കാന്‍ പാടില്ലാത്തതാണെന്ന് സൂചന നല്‍കി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്തെത്തി. മക്കയിലോ മദീനയിലോ ക്ഷേത്രം നിര്‍മിക്കുന്നതുപോലെയാണ് അയോദ്ധ്യയിലെ മുസ്ലീം പള്ളിയെന്ന ആശയമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി തര്‍ക്കം തുടരുന്ന അയോദ്ധ്‌യയില്‍ രണ്ടുവിഭാഗക്കാരുടെയും ആരാധനാലയങ്ങള്‍ പണിയാമെന്ന് ഒത്തുതീര്‍പ്പുവ്യവസ്ഥ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അയോദ്ധ്യവിഷയത്തിലെ ആദ്യകാല പരാതിക്കാരന്‍ ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് മേധാവി മഹന്ത് ഗ്യാന്‍ ദാസും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

yogi-adityanath

എന്നാല്‍, അത് നടപ്പിലാക്കാവുന്ന കാര്യമല്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണ്. അക്കാര്യം അലഹബാദ് ഹൈക്കോടതി സമ്മതിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുവിഭാഗക്കാരുടെ ആരാധനാലയം പണിയുന്നെങ്കില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ എന്തിനാണെന്നും അദിത്യനാഥ് ചോദിക്കുന്നു.

2010 സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അയോദ്ധ്യയിലെ 70 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി തരംതിരിച്ച് ഹിന്ദു മഹാസഭ പ്രതിനിധീകരിക്കുന്ന രാം ലല്ലയ്ക്കും ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ഒരു ഭാഗം നിര്‍മോഹി അഖോരയ്ക്കും നല്‍കാനായിരുന്നു വിധി. എന്നാല്‍ വിധി പിന്നീട് സുപ്രീം കോടതി മരവിപ്പിച്ചു.

English summary
Yogi Adityanath says Mosque in Ayodhya like temple in Mecca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X