വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തെ യോഗി അപമാനിച്ചു; കൊടുത്തതെല്ലാം തിരിച്ചുവാങ്ങി, ദുരന്തം!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്‌നൗ: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായ ധീര ജവാന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ വക അപമാനം. സൈനികന്റെ വീട്ടില്‍ മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി സന്ദര്‍ശനം വൈകിച്ചു. അതിലും മോശമായ സംഭവങ്ങളാണ് പിന്നീട് നടന്നത്.

ഈ മാസം ആദ്യത്തിലാണ് ജവാന്‍ പ്രേം സാഗര്‍ ഉള്‍പ്പെടെ രണ്ട് സൈനികരെ പാകിസ്താന്‍ വെടിവച്ച് കൊന്ന് മൃതദേഹങ്ങള്‍ വികൃതമാക്കിയത്. സംഭവം ഏറെ വിവാദമായിരുന്നു. മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താനും തെളിവുണ്ടെന്ന് ഇന്ത്യയും പറഞ്ഞതോടെയാണ് സംഭവം വിവാദമായത്.

ഉത്തര്‍പ്രദേശ് ഭരണകൂടം ചെയ്തത്

ഉത്തര്‍പ്രദേശ് ഭരണകൂടം ചെയ്തത്

എന്നാല്‍ അതിനേക്കാള്‍ അപമാനമാണ് ജന്മനാടായ ഉത്തര്‍പ്രദേശിലെ സര്‍ക്കാരില്‍ നിന്നു ജവാനും കുടുംബത്തിനും നേരിടേണ്ടി വന്നത്. ജവാന്റെ വീട്ടില്‍ ആഢംബര സൗകര്യങ്ങളില്ലാത്തതിനാല്‍ മുഖ്യമന്ത്രി യോഗി സന്ദര്‍ശനം വൈകിപ്പിച്ചു.

മുഖ്യമന്ത്രി എത്തിയത് സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം

മുഖ്യമന്ത്രി എത്തിയത് സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം

പിന്നീട് എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയത്. ഞായറാഴ്ചയാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മിനുറ്റുകള്‍ മാത്രം നീളുന്ന സന്ദര്‍ശനത്തിന് വേണ്ടി ലക്ഷങ്ങളാണ് സര്‍ക്കാര്‍ മുടക്കിയത്.

ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

യോഗി എത്തുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൈനികന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ പിന്നീടെത്തിയത് നിരവധി വീട്ടുപകരണങ്ങളുമായിട്ടായിരുന്നു.

ലക്ഷങ്ങള്‍ ചെലവിട്ട് സന്ദര്‍ശനം

ലക്ഷങ്ങള്‍ ചെലവിട്ട് സന്ദര്‍ശനം

എസി ഘടിപ്പിച്ചു. വിലകൂടിയ ആഢംബര സോഫ, ഒരു കാര്‍പറ്റ്, കര്‍ട്ടണുകള്‍, കസേരകള്‍ എന്നിവയെല്ലാം നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നു. പിന്നീടാണ് മുഖ്യമന്ത്രി സന്ദര്‍ശനത്തിനെത്തിയത്. മുഖ്യമന്ത്രി പോയ ഉടനെ കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി.

മുഖ്യമന്ത്രിയെ കാത്ത് മണിക്കൂറുകള്‍

മുഖ്യമന്ത്രിയെ കാത്ത് മണിക്കൂറുകള്‍

ജവാന്റെ മൃതദേഹം കശ്മീരിലെ നിയന്ത്രണ രേഖയിലാണ് കഴിഞ്ഞാഴ്ച കാണപ്പെട്ടത്. പിന്നീട് സംസ്‌കാരത്തിനായി ജന്‍മനാടായ ദിയോരിയയിലെക്ക് കൊണ്ടുവന്നു. പക്ഷേ, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കുകയും സംസ്‌കാരത്തിന് സാക്ഷിയാവുകയും ചെയ്യുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

സംസ്‌കാരത്തിന് യോഗി വന്നില്ല

സംസ്‌കാരത്തിന് യോഗി വന്നില്ല

മുഖ്യമന്ത്രി വന്നിട്ട് സംസ്‌കരിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് ഏറെ നേരം കാത്തിരുന്നു. ഒരു ദിവസത്തിലധികം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി താന്‍ പിന്നീട് വീട് സന്ദര്‍ശിക്കാമെന്ന് പറയുകയായിരുന്നു.

ജവാന്റെ വീട് ചെറുത്

ജവാന്റെ വീട് ചെറുത്

തുടര്‍ന്നാണ് സംസ്‌കാരം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാനെത്തിയത്. ഭാര്യയും നാല് മക്കളുമുള്ള ജവാന്റെ വീട് വളരെ ചെറുതായിരുന്നു. മുഖ്യമന്ത്രി എത്തും മുമ്പ് ഇവിടെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

15 മിനുറ്റ് സന്ദര്‍ശനം

15 മിനുറ്റ് സന്ദര്‍ശനം

ഉദ്യോഗസ്ഥര്‍ ഒരുക്കിയ സൗകര്യങ്ങള്‍ എല്ലാം ഒരു മുറിയിലായിരുന്നു. ഈ മുറിയിലാണ് യോഗി എത്തിയപ്പോള്‍ ഇരുന്നത്. തുടര്‍ന്ന് അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. 15 മിനുറ്റോളം നീണ്ട സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം തിരിച്ചുപോയി.

എല്ലാം തിരിച്ചുകൊണ്ടുപോയി

എല്ലാം തിരിച്ചുകൊണ്ടുപോയി

മുഖ്യമന്ത്രി പോയ ഉടനെ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി എസി ഉള്‍പ്പെടെ അഴിച്ചൊകൊണ്ടുപോയി. കസേരകള്‍ പോലും വീട്ടില്‍ വച്ചില്ല. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സൈനികന്റെ മകന്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം

മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം

വീരമൃത്യു വരിച്ച ജവാന്റെ സഹോദരന്‍ ദയാ ശങ്കറും ബിഎസ്എഫിലാണ്. മുഖ്യമന്ത്രിയുടെ നടപടി തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനികന് ലഭിച്ചിരുന്ന 40000 രൂപ ശമ്പളം തുടര്‍ന്നും കുടുംബത്തിന് ലഭിക്കാന്‍ വഴിയൊരുക്കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം നല്‍കി.

English summary
The family of Prem Sagar - one of the two soldiers mutilated by Pakistani troops earlier this month - has described the arrangements made for a visit by Yogi Adityanath on Sunday as "humiliating".
Please Wait while comments are loading...