ജയിലിലായാലും എംഎല്‍എ ഭരിക്കും!!! പൊലീസുകാര്‍ക്ക് നേരെ എംഎല്‍എയുടെ ഭീക്ഷണി!!! ദൃശ്യങ്ങള്‍ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: അഴിമതിക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട എന്‍.സി.പി എം.എല്‍.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. സോലാപുര്‍ എം.എല്‍.എയായ രമേശ് കാദം പൊലീസുകാരെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

വൈദ്യപരിശോധനക്കായി ജെ.ജെ ആശുപത്രിയില്‍ എത്തിക്കാന്‍ രമേശ് കാദത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകാനുള്ള വാഹനം ഗതാഗതകുരുക്കില്‍പെട്ട് എത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ എം.എല്‍.എ അകമ്പടിക്കെത്തിയ പൊലീസുകാരോട് തട്ടികയറുകയായിരുന്നു. ''ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക അറിയില്ല.'' എം.എല്‍.എ പൊലീസകാരനോട് കൈചൂണ്ടി ഭീഷണിപ്പെടുത്തി.

ncp mla

വാഹനം ഗതാഗതകുരുക്കില്‍ പെട്ടതുകൊണ്ടാണ് വരാന്‍ വൈകുന്നതെന്ന് പൊലീസുകാര്‍ വിശദീകരിച്ചെങ്കിലും തന്നെ പുറത്ത് നിര്‍ത്തിപ്പിച്ചുവെന്ന് ആരോപിച്ച് മോശമായി പെരുമാറുകയായിരുന്നു.ഡെവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് 350 കോടിയുടെ അഴിമതി നടത്തിയ കേസില്‍ 2015 ആഗസ്റ്റിലാണ് എം.എല്‍.എ രമേശ് കാദം തടവുശിക്ഷക്ക് വിധിക്കപ്പട്ടത്.

English summary
A jailed NCP lawmaker from Maharashtra hurled expletives at a police officer outside the Byculla jail in state capital Mumbai because the van that was to pick him up was late. Ramesh Kadam has been in jail for 19 months, arrested by the Devendra Fadnavis government in August 2015 in a 300 crore scam
Please Wait while comments are loading...