• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 മാസം പ്രായമായ കുഞ്ഞിനെ നിലത്ത് വെച്ച് ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് യുവതി; ധീരതക്ക് പാരിതോഷികം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കനാലില്‍ മുങ്ങി താണ യുവാവിനെ രക്ഷിച്ച് യുവതി. പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിന് തീരത്ത് ഇരുത്തിയാണ് യുവതി, യുവാവിനെ രക്ഷപ്പെടുത്തിയത്. ഭോപ്പാല്‍ ജില്ലയിലെ കധൈയകാല ഗ്രാമത്തിലാണ് സംഭവം. അതേസമയം യുവാവിന്റെ സുഹൃത്തിനെ രക്ഷപ്പെടുത്താനായില്ല. യുവാവിനെ രക്ഷിച്ച 30 വയസുകാരിയായ റബീനയുടെ ധീരതയെ പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

വ്യാഴാഴ്ചയായിരുന്നു സംഭവം. കനാലിന് സമീപമുള്ള പൈപ്പില്‍ നിന്ന് വെള്ളമെടുക്കാനായി പോയതായിരുന്നു റബീന. കുഞ്ഞിനെ എടുത്തായിരുന്നു റബീന പോയിരുന്നത്. ഇതിനിടെയാണ് കനാലിന് സമീപം രണ്ട് യുവാക്കള്‍ എങ്ങനെ അക്കരെ കടക്കും എന്ന് നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവരോട് കനാലില്‍ ഇറങ്ങരുത് എന്ന് പറഞ്ഞിട്ടും ഇറങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

എനിക്കായി ടീച്ചര്‍ എപ്പോഴും ഉപ്പുമാവ് കരുതിയിരിക്കുമായിരുന്നു; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ശൈലജഎനിക്കായി ടീച്ചര്‍ എപ്പോഴും ഉപ്പുമാവ് കരുതിയിരിക്കുമായിരുന്നു; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ശൈലജ

1

സംഭവത്തെ കുറിച്ച് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ബിപി സിംഗ് പറയുന്നത് ഇങ്ങനെയാണ്. 25 കാരനായ രാജു അഹിര്‍വാറും സുഹൃത്ത് ജിതേന്ദ്ര അഹിര്‍വാറും വയലില്‍ കീടനാശിനി തളിക്കാന്‍ അയല്‍ഗ്രാമമായ ഖജൂറിയയിലേക്ക് വ്യാഴാഴ്ച പോയിരുന്നു. അന്ന് ഉച്ചയ്ക്ക് ശക്തമായ മഴ പെയ്തു. മടങ്ങാനായപ്പോഴേക്കും രണ്ട് ഗ്രാമങ്ങളെ വേര്‍തിരിക്കുന്ന കനാല്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.

2

ഇതോടെ അക്കരെയുള്ള അവരുടെ സുഹൃത്തുക്കള്‍ കനാല്‍ കടക്കരുത് എന്ന് പറഞ്ഞ് ഇരുവര്‍ക്കും മറ്റൊരു വഴിയിലൂടെ ഗ്രാമത്തിലെത്താന്‍ ബൈക്കിന്റെ താക്കോല്‍ വലിച്ചെറിഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ താക്കോല്‍ വെള്ളത്തില്‍ വീണുപോയി. അതിനിടെയാണ് മറുവശത്ത് നിന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും രണ്ട് പേരും അക്കരെ കടക്കാന്‍ തീരുമാനിച്ചു.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

3

ഈ സമയമത്രയും റബീന സംഭവം നോക്കിനില്‍ക്കുകയായിരുന്നു. അവള്‍ക്ക് രാജുവിനെ അറിയാമായിരുന്നു, വെള്ളത്തില്‍ ഇറങ്ങരുതെന്ന് റബീന മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അത് അവഗണിച്ച് ഇരുവരും വെള്ളത്തില്‍ ഇറങ്ങി. കനാലില്‍ കാലുകുത്തിയ ഉടന്‍ തന്നെ ശക്തമായ ഒഴുക്കില്‍ നില തെറ്റി ഇവര്‍ മുങ്ങാന്‍ തുടങ്ങി.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

4

രാജു ദീദി, ദീദി എന്ന് വിളിച്ച് ആര്‍ത്ത് കരഞ്ഞു. കരച്ചില്‍ കേട്ട് റബീന തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്ത് വെച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. രാജുവിനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് ജിതേന്ദ്രയെയും രക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. ജിതേന്ദ്രയുടെ മൃതദേഹം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ദര്‍ ചേര്‍ന്ന് അടുത്ത ദിവസം കനാലില്‍ നിന്ന് പുറത്തെടുത്തു.

5

'അയാള്‍ ദീദി ബച്ചാവോ എന്ന് നിലവിളിച്ചു, ഞാന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല, അവന്‍ എന്റെ ഗ്രാമത്തില്‍ നിന്നാണ്, എനിക്ക് അവനെ അറിയാം, എനിക്ക് നീന്തല്‍ അറിയാം. അവനെ രക്ഷിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.മറ്റേയാളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, മാധ്യമങ്ങളോട് സംസാരിച്ച റബീന പറഞ്ഞു.

6

യുവതിയുടെ ധീരമായ പ്രകടനത്തിന് പോലീസ് പാരിതോഷികം നല്‍കി. റബീനയുടെ സഹോദരന്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. അദ്ദേഹത്തിനും പ്രതിഫലം ലഭിച്ചിട്ടുണ്ട്.

English summary
young man drown in canal, woman saved him putting her 10-month-old baby on the ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X