Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ ക്രിക്കറ്റ് വാതുവെയ്പ്പിൽ യുവാവിന് കോടികൾ നഷ്ടമായി; ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഓൺലൈൻ ക്രിക്കറ്റ് വാതുവെയ്പ്പിൽ ബെം​ഗളൂരു സ്വദേശിക്ക് 1.5 കോടി രൂപ നഷ്ടമായി. കടത്തിലായ യുവാവിന്റെ ഭാര്യ ജീവനൊടുക്കുയും ചെയ്തു. ഹോസ്ദുർ​ഗയിൽ അസിസ്റ്റന്റ് എ‍ഞ്ചിനീയറായ ദർശൻ ബാബുവിനാണ് വാതുവെപ്പിൽ കോടിക്കണക്കിന് രൂപ നഷ്ടമായത്.

കടക്കാരുടെ ഭീഷണി താങ്ങാനാവാതെ ഇയാളുടെ ഭാര്യ ജീവനൊടുക്കുകയായിരുന്നു. മാർച്ച് 19 ന് ആണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദ​ർശന് പണം കൊടുത്ത 13 പേർക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നൽകി. ദർശനും രഞ്ജിതയ്ക്കും 2 വയസ്സുള്ള മകനുണ്ട്. ര‍ഞ്ജിതയുടെ അച്ഛന്റെ പരാതിയിൽ 13 പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

DEATH

കേസ് എടുത്തവരിൽ മൂന്ന് പേരെ തിരിച്ചറി‍ഞ്ഞതായി പോലീസ് പറഞ്ഞു. ശിവ, ​ഗിരീഷ്, വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്തു. കടക്കാരിൽ നിന്ന് തനിക്കും ഭർത്താവിനും നിരന്തപം ഭീഷണി ഉണ്ടായിരുന്നതായി രഞ്ജിതയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.

ദർശന് ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രഞ്ജിതയുടെ അച്ഛൻ പറയുന്നു. എന്നാൽ കുറേയധികം പണം ദർശൻ കടക്കാർക്ക് തിരിച്ച് നൽകിയിട്ടുണ്ടെന്ന് രഞ്ജിതയുടെ പിതാവ് പറയുന്നു. നിലവിൽ 54 ലക്ഷം രൂപയാണ് ​ഗർശന് കടമായി ഉള്ളതെന്നാണ് ദർശവുമായി അടുത്ത് ബന്ധമുള്ളവർ പറയുന്നത്.

തന്റെ മരുമകൻ നിരപരാധിയാണെന്നും ഒറ്റയ്ക്ക് ഒരിക്കലും ഓൺലൈൻ ക്രിക്കറ്റ് വാതു വെയ്പ്പിൽ പങ്കെടുക്കില്ലെന്നും പ്രതികൾ നിർബന്ധിച്ചാണ് ദർശനെ കെണിയിൽ വീഴ്ത്തിയതെന്നും ആണ് രഞ്ജിതയുടെ അച്ഛൻ പറയുന്നത്. വേ​ഗം പണക്കാരനാകും എന്ന് പറഞ്ഞ് അവനെ വിശ്വസിപ്പിച്ചെന്നും വാതുവെയ്പ്പിന് പണം നൽകാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. 2021 നും 2023 നും ഇടയിലുള്ള വർഷങ്ങളിൽ‌ ആണ് വാതു വെയ്പ്പിൽ ദർശന് പണം നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+