പുഷ്പ 2 കാണാൻ ട്രാക്ക് മുറിച്ചോടി; ട്രെയിൻ തട്ടി 19 കാരന് ദാരുണാന്ത്യം
അല്ലു അർജുൻ നായകനായെത്തിയ 'പുഷ്പ 2' സിനിമ കാണാൻ പോകുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആന്ധ്ര ശ്രികകുലം ബാഷെട്ടിഹള്ളി സ്വദേശി പ്രവീൺ താമചലം (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ബാഷെട്ടിഹള്ളിയിലെ വ്യാവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രവീൺ. വ്യാഴാഴ്ച രാവിലെ പുഷ്പ 2 കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് പ്രവീൺ ഇറങ്ങിയത്. 10 മണിക്കായിരുന്നു സിനിമ സിനിമ. 9 മണിക്കാണ് അപകടനം നടന്നത്. സിനിമ കാണാനുള്ള തിരക്കിൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. അതേസമയം അപകടത്തിന് പിന്നാലെ പ്രവീണൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഭയന്നോടിയതായി പോലീസ് അറിയിച്ചു.

പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മരണപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതി എന്ന 35 കാരിയാണ് മരിച്ചത്. രേവതിയുടെ മകനും ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 ന് പുഷ്പ 2 പ്രീമിയര്‍ കാണാനായിരുന്നു രേവതിയും മകൻ 9 വയസുകാരനായ തേജയും എത്തിയത്. ഈ സമയത്ത് തീയറ്ററിന് മുൻപിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെ സിനിമ തുടങ്ങുന്നതിന് മുൻപ് അപ്രതീക്ഷിതമായി അല്ലു അർജുനും സുകുമാറും തീയറ്ററിൽ എത്തി. ഇരുവരേയും കണ്ടതോടെ ആരാധകർ തിക്കും തിരക്കും കൂട്ടി. ഇതോടെ ഉന്തിലും തള്ളിലും പെട്ട് തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് ലാത്തി വീശി.
തുടർന്ന് തീയറ്ററിലേക്ക് കടക്കാൻ രേവതിയും മകനും ശ്രമിച്ചെങ്കിലും ഇരുവരും ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്. അതേസമയം സംഭവത്തിൽ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്.
അല്ലു അർജുനും സംഘവും ഇവിടെ എത്തുന്നത് അറിയിച്ചിരുന്നില്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. അഭിനേതാക്കൾക്ക് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേക പ്രവേശന വാതിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം കേസെടുത്തതിൽ അല്ലു അർജുൻ നിയമോപദേശം തേടിയിട്ടുണ്ട്.












Click it and Unblock the Notifications