കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് 20 വര്‍ഷം തടവ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഴ് വയസ്സുകാരിെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് ആണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ 45000 രൂപ പിഴയും അടക്കണം. സമൂഹത്തിന് ഒരു പാഠമാകട്ടെ എന്ന് പറഞ്ഞാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

19 വയസ്സുകാരനായ അനില്‍കുമാര്‍ എന്ന ചെറുപ്പക്കാരനാണ് ഏഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പൈശാചികമായ കുറ്റ കൃത്യം എന്നാണ് കോടതി വിലയിരുത്തിയത്. ലൈംഗികാവയവങ്ങളെ കുറിച്ച് ബോധ്യം പോലും ഇല്ലാത്ത പെണ്‍കുട്ടിക്ക് ബലാത്സംഗം ചെയ്യപ്പെടുകയാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

Delhi Map

ഏറ്റവും വെറുക്കപ്പെട്ട കുറ്റകൃത്യമാണ് ബലാത്സംഗം . ശാരീരികമായി മാത്രമല്ല, ഇര മാനസികമായിക്കൂടി ബലാത്സംഗം ചെയ്യപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.

ശിക്ഷ ഇളവ് ചെയ്യണം എന്ന പ്രതിയുടെ അപേക്ഷ കോടതി നിര്‍ദാക്ഷിണ്യം തള്ളുകയും ചെയ്തു. കുറ്റകൃത്യം സമൂഹത്തിനെ എങ്ങനെ ബാധിക്കം എന്ന കാര്യം കോടതിക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും ശിക്ഷ സംബന്ധിച്ച സമൂഹത്തിന്റെ പ്രതീക്ഷ തള്ളിക്കളയാന്‍ ആകില്ലെന്നും ജഡ്ജി പറഞ്ഞു.

തനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രായമായ അമ്മയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞെങ്കിലും കോടതി ചെവിക്കൊണ്ടില്ല. പ്രതിയുടെ പ്രായമോ കുടുംബ പശ്ചാത്തലമോ ശിക്ഷ ഇളവ് ചെയ്യുന്നതിന് തന്നെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നാണ് കോടതി മറുപടി കൊടുത്തത്.

2012 ഏപ്രില്‍ മാസത്തിലാണ് അനില്‍ കുമാറിനെതിരെ പോലീസ് കേസെടുത്തത്.

English summary
A Delhi court has sentenced a youth to 20 years in prison for raping a seven-year-old child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X