ഹൃദയം പിണങ്ങിയത് ഒരുമണിക്കൂർ.. ജീവൻ തിരിച്ചു പിടിച്ച് ഡോക്ടർമാർ
ദില്ലി: മരിച്ചു ജീവിച്ചു എന്നത് കേട്ടറിവുമാത്രമുള്ള ഒരു വാക്കായിരുന്നു അലിഗഡിലെ എൻജിനീയറായ ആസിഫിന്. എന്നാൽ പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആസിഫിന്റെ ഹൃദയം പിണങ്ങിയത് ഒരുമണിക്കൂർ.അലിഗഡ് സ്വദേശിയായ ആസിഫ് മെഡിക്കൽ രംഗത്ത് അത്ഭുതമാണ് സൃഷ്ടിച്ചത്.
22 വയസ്സുകാരനായ ആസിഫ് ഖാൻ എന്ന എൻജിനീയർക്ക് 12 ദിവസം മുമ്പാണ് കഠിനമായ ഹൃദയാഘാതം കൊണ്ട് ഒരുമണിക്കൂറോളം ഹൃദയമിടിപ്പ് നിന്നത്.
മെഡിക്കൽ അത്ഭുതമെന്നാണ് ഡോക്ടര്‍മാർ ഇതിനെ വിശേഷിപ്പിക്കുന്നത്.
കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ദില്ലി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയതിനിടെയാണ് ആസിഫിന് ഹൃദയാഘാതമുണ്ടായത്.

ഉടൻ തന്നെ ട്രോമ സ്പെഷലിസ്റ്റ് സിപിആർ നല്കുകയും ഡെഫിബ്രിലേറ്റർ കൊണ്ട് ഷോക്ക് നല്കുകയും ചെയ്തു.ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞാണ് ആസിഫിൻറെ ഹൃദയമിടിപ്പ് പുനരാരംഭിച്ചത്.എന്നാൽ മറ്റ് വഴിയില്ലാതെ ഡോക്ടർമർ ആസിഫിനെ ആൻജിയൊഗ്രാമിനു വിധേയമാക്കി രക്തധമനിയിലെ കട്ട നീക്കം ചെയ്യുകയായിരുന്നു.ഹൃദയമിടിപ്പു നിന്നിട്ടും സിപിആർ നല്കിക്കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.












Click it and Unblock the Notifications