സക്കീര്‍ നായിക്കിന് എവിടെ നിന്നാണ് ഇത്രയും പണം?
മുംബൈ: ധാക്ക ഭീകരാക്രമണത്തോടെ വിവാദ നായകനായി വിശേഷിപ്പിയ്ക്കപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് ലഭിയ്ക്കുന്ന വിദേശ സഹായവും ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ് സാക്കിര്‍ നായിക്കിന് ഇത്രയധികം പണം ലഭിയ്ക്കുന്നത് എന്ന സംശയം രണ്ട് ദിവസങ്ങളായി പലരും ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ്.
ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ സക്കീര്‍ നായിക്കിന് ഒരു എന്‍ജിഒ ഉണ്ട്. ഇതിന് ലഭിയ്ക്കുന്ന സാമ്പത്തിക സഹായങ്ങളുടെ സ്രോതസ്സുകളെ കുറിച്ചാണ് വിദേശകാര്യമന്ത്രാലയം അന്വേഷിയ്ക്കുന്നത്.
സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് നായിക്കിന്റെ എന്‍ജിഒയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിയ്ക്കുന്നത്. നാല് വര്‍ഷം മുമ്പ് വരെയുള്ള കണക്ക് പ്രകാരം ഇസ്ലാമിക് റിസെര്‍ച്ച് ഓര്‍ഗനൈസേഷന് 15 കോടി രൂപ ലഭിച്ചിട്ടുണ്ട്.

ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷന്‍
സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ എന്‍ജിഒ ആണ് ഇസ്ലാമിക് റിസെര്‍ച്ച് ഓര്‍ഗനൈസേഷന്‍ അല്ലെങ്കില്‍ ഐആര്‍ഒ.

ഫണ്ടുണ്ട്
വലിയ തോതില്‍ വിദേശ ഫണ്ട് ഈ എന്‍ജിഒയ്ക്ക് ലഭിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ സ്രോതസ്സുകളെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ഫെറ
ഇസ്ലാമിക് റിസെര്‍ച്ച് ഓര്‍ഗനൈസേഷന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ആര്‍ക്കും പരാതിയില്ല. വിദേശ പണം സംഭാവനയായി സ്വീകരിയ്ക്കുന്നത് കൃത്യമായി സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്(ഫെറ) പ്രകാരമാണ് എന്‍ജിഒ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആരാണ് പണം തരുന്നത്
ആരൊക്കെയാണ് സാക്കിര്‍ നായിക്കിന് വേണ്ടി പണം നല്‍കുന്നത് എന്നതാണ് പ്രധാന ചോദ്യം. സൗദി അറേബ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി വലിയ തോതില്‍ ഫണ്ട് ലഭിയ്ക്കുന്നത്.

ചെലവാക്കുന്നത് എന്തിനാണ്
സംഭാവനയായി കിട്ടുന്ന പണം എന്തിനാണ് ചെലവഴിയ്ക്കുന്നത് എന്നതും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

പ്രസംഗങ്ങള്‍
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിയ്ക്കുകയാണ്. പ്രസംഗങ്ങള്‍ പലതും തീവ്രമതാത്മകമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications