കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവ് മരിച്ചിട്ടും സാക്കിര്‍ നായിക്ക് എത്തിയില്ല, ഭയക്കുന്നത് അറസ്റ്റിനെ!!

സാക്കിര്‍ നായിക്ക് പിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താത്തത് അറസ്റ്റ് ഭയന്നെന്ന് സൂചന

  • By Sandra
Google Oneindia Malayalam News

മുംബൈ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്ക് പിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താത്തത് അറസ്റ്റ് ഭയന്നെന്ന് സൂചന. ഞായറാഴ്ചയാണ് സാക്കിര്‍ നായിക്കിന്റെ പിതാവ് അബ്ദുള്‍ കരീം(88) മരിച്ചത്. എന്നാല്‍ മലേഷ്യയിലുള്ള സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാത്തത് അറസ്റ്റ് ഭയന്നാണെന്നാണ് നായിക്കിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ബോംബെ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കരീം ഫിസിഷ്യനായിരുന്നു. അസുഖ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കരീമിനെ മസ്‌ഗോവോണ്‍ പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഖാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം മരിക്കുകയായിരുന്നു.

സംസ്കാരച്ചടങ്ങില്‍

സംസ്കാരച്ചടങ്ങില്‍

അഭിഭാഷകരും, ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 1500 ഓളം പേര്‍ പങ്കെടുത്ത മരണാനന്തര ചടങ്ങില്‍ നിന്നാണ് സാക്കിര്‍ നായിക് വിട്ടുനിന്നത്. റീഡി റോഡിന് സമീപത്തെ നാരിയല്‍വാഡി ഖബറസ്താനിലായിരുന്നു ഖബറടക്കം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍

സാക്കിര്‍ നായിക് ചടങ്ങിനെത്താനുള്ള സാധ്യത കണക്കിലെടുത്ത് സിറ്റി ക്രൈം ബ്രാഞ്ച്, എന്‍ഐഎ, ലോക്കല്‍ പൊലീസ് എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ശവസംസ്‌കാര ചടങ്ങുകള്‍ നിരീക്ഷിച്ചിരുന്നു.

വിദ്യാഭ്യാസത്തിന് വേണ്ടി

വിദ്യാഭ്യാസത്തിന് വേണ്ടി

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന കരീം വിദ്യാഭ്യാസ സ്ഥാപനങ്ങളായ അന്‍ജുമാം ഇ ഇസ്ലാം, അന്‍ജുമാം ഇ ഖൈറുല്‍ ഇസ്ലാം എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

മടങ്ങിവരുമോ

മടങ്ങിവരുമോ

ധാക്ക ഭീകരാക്രണത്തിന് സാക്കിര്‍ നായിക്കിന്റെ പ്രഭാഷങ്ങള്‍ പ്രചോദനമായെന്ന് ബംഗ്ലാദേശ് കണ്ടെത്തിയതോടെയാണ് സാക്കിര്‍ നായിക് ജൂലൈയില്‍ സൗദിയിലേക്ക് പോയത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് അന്വേഷണം ആരംഭിച്ചതോടെ നായിക് മടങ്ങിവരാന്‍ തയ്യാറായില്ല.

യുഎപിഎ ചുമത്താന്‍

യുഎപിഎ ചുമത്താന്‍

രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശ ഫണ്ടുകള്‍ നിരോധിച്ച് സംഘടനയ്‌ക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

തീപ്പൊരി പ്രസംഗങ്ങള്‍

തീപ്പൊരി പ്രസംഗങ്ങള്‍

സാക്കിര്‍ നായിക്കിന്റെ തീവ്രമതപ്രഭാഷണങ്ങള്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്ന വാദമുയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എട്ട് അന്വേഷണ സംഘങ്ങളാണ് നായിക്കിനെതിരെ അന്വേഷണം നടത്തുന്നതിനായി രൂപീകരിക്കപ്പെട്ടത്. സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍, എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

English summary
Zakir Naik skips father’s funeral in Mumbai, sources said fears arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X