സാക്കിര്‍ നായിക്കിന് മുന്നില്‍ മോദി കീഴടങ്ങുമോ?വിലക്കിനെതിരെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍...

  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിവാദ പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കോടതിയെ സമീപിച്ചു. വിലക്കിനെതിരെ ദില്ലി ഹൈക്കോടതിയിലാണ് സംഘടന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനോട് കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങളും, ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും എത്രയും പെട്ടെന്ന് ഹാജരാക്കണമെന്നാണ് ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 2016 നവംബര്‍ 15നാണ് ഭീകരവാദ ബന്ധം ആരോപിച്ച് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.

സാക്കിര്‍ നായിക്കിന്റെ സംഘടന...

സാക്കിര്‍ നായിക്കിന്റെ സംഘടന...

ഭീകരവാദ ബന്ധം ആരോപിച്ചാണ് വിവാദ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

അഞ്ചു വര്‍ഷത്തേക്ക് വിലക്ക്, റെയ്ഡുകളും...

അഞ്ചു വര്‍ഷത്തേക്ക് വിലക്ക്, റെയ്ഡുകളും...

അഞ്ചു വര്‍ഷത്തേക്കാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് സംഘടനയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ ഫോണുകളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു.

സാക്കിര്‍ നായിക്ക് രാജ്യം വിട്ടു...

സാക്കിര്‍ നായിക്ക് രാജ്യം വിട്ടു...

ധാക്കയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിന് ഭീകരവാദ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നത്. തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാജ്യം വിട്ട സാക്കിര്‍ നായിക്കിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

ഹര്‍ജി നല്‍കി...

ഹര്‍ജി നല്‍കി...

വിലക്കേര്‍പ്പെടുത്തി രണ്ട് മാസം തികയാറാവുന്ന വേളയിലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വിലക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയിലാണ് സംഘടന ഹര്‍ജി സമര്‍പ്പിച്ചത്.

വിലക്കേര്‍പ്പെടുത്താനുള്ള കാരണം വിശദീകരിക്കണം...

വിലക്കേര്‍പ്പെടുത്താനുള്ള കാരണം വിശദീകരിക്കണം...

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

English summary
Controversial Islamic preacher Zakir Naik-led Islamic Research Foundation (IRF) approached the Delhi High Court to challenge the ban imposed on the NGO by the Centre.
Please Wait while comments are loading...