Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു വിവാദം തെറ്റായി സംപ്രേക്ഷണം ചെയ്യുന്നു, ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു

ദില്ലി: മാധ്യമങ്ങളില്‍ കത്തി നില്‍ക്കുന്ന ഒരു വിഷയമായിരിക്കുകയാണ് ജെഎന്‍യു വിവാദം. കൂട്ടി ചേര്‍ത്തും തങ്ങളുടെ രാഷ്ട്രീയ നിലപാട് മുറുകെ പിടിച്ചും ഓരോ ചാനലും വ്യത്യസ്ത രീതിയിലാണ് ജെഎന്‍യു വിഷയം കൈകാര്യം ചെയ്യുന്നത്. എന്നാല്‍, സീ ന്യൂസിന്റെ ഇത്തരം നിലപാടുകളോട് പ്രതിഷേധിച്ച് മാധ്യപ്രവര്‍ത്തകന്‍ രാജിവെക്കുകയുണ്ടായി.

ചാനലിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് സീ ന്യൂസ് ചാനലിലെ ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വ ദീപക് രാജിവെച്ചത്. ജെഎന്‍യു വിഷയം തെറ്റായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കുന്നുവെന്നാണ് പരാതി. ജെഎന്‍യു വിഷയം കൈകാര്യം ചെയ്തതിനെതിരെ രൂക്ഷമായ വിമര്‍ശനം സീ ന്യൂസിനെതിരെ ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മറ്റുള്ളവരെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാല്‍, സ്വന്തം നിലപാട് ന്യായീകരിക്കുകയും സ്വയം ചോദ്യം ചോദിക്കാന്‍ മറക്കുകയും ചെയ്യുന്നു. ഈ നിലപാട് ശരിയല്ലെന്നാണ് വിശ്വ ദീപക് പറയുന്നത്. ജെഎന്‍യു വിഷയം മറയാക്കി അന്ധമായ ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന നിലപാട് ചാനല്‍ സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ദീപക് പറയുന്നു.

ജെഎന്‍യു വിഷയം

ജെഎന്‍യു വിഷയം

സീ ന്യൂസ് ചാനല്‍ ജെഎന്‍യു വിഷയം കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചാണ് മാധ്യപ്രവര്‍ത്തകന്‍ വിശ്വ ദീപക് രാജിവെച്ചത്. ജെഎന്‍യു വിഷയം തെറ്റായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കുന്നുവെന്നാണ് പരാതി.

സ്വയം ചോദ്യം ചോദിക്കാന്‍ മറക്കുന്നു

സ്വയം ചോദ്യം ചോദിക്കാന്‍ മറക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ മറ്റുള്ളവരെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍, സ്വന്തം നിലപാട് ന്യായീകരിക്കുകയും സ്വയം ചോദ്യം ചോദിക്കാന്‍ മറക്കുകയും ചെയ്യുന്നു. ഈ നിലപാട് ശരിയല്ലെന്നാണ് വിശ്വ ദീപക് പറയുന്നത്.

അന്ധമായ ദേശീയത

അന്ധമായ ദേശീയത

ജെഎന്‍യു വിഷയം മറയാക്കി അന്ധമായ ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന നിലപാട് ചാനല്‍ സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ദീപക് പറയുന്നു.

വര്‍ഗീയ രാഷ്ട്രീയം

വര്‍ഗീയ രാഷ്ട്രീയം

ചാനലിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് രാജി. മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് പറയുന്നു. എന്നാല്‍, നമ്മുടെ സ്ഥാപനങ്ങളും ചിന്തകളും എത്രമാത്രം ജനാധിപത്യത്തെ ഉള്‍ക്കൊള്ളുന്നുണ്ട്? ഇനിയെങ്കിലും രാജിവെച്ചില്ലെങ്കില്‍ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാനാകില്ലെന്നും ദീപക് പറയുന്നു.

കൊടും വിഷം പ്രചരിപ്പിക്കുന്നു

കൊടും വിഷം പ്രചരിപ്പിക്കുന്നു

ദേശീയതയുടെ പേരില്‍ കൊടും വിഷം പ്രചരിപ്പിക്കപ്പെടുന്നത് തടയേണ്ടത് എന്റെ കടമയാണ്. രാജി തീരുമാനം തന്റെ സാമൂഹ്യബോധത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ഫലമാണെന്നും ദീപക് പറയുന്നു. സീ ന്യൂസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ കാര്യങ്ങളില്‍ തനിക്ക് നീതി പുലര്‍ത്താനാകുന്നില്ലെന്നും ദീപക് പറഞ്ഞു.

മോദി സര്‍ക്കാര്‍ വന്നതിനുശേഷം

മോദി സര്‍ക്കാര്‍ വന്നതിനുശേഷം

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമാണ് സീ ന്യൂസ് ചാനലില്‍ വര്‍ഗീയ രാഷ്ട്രീയം ഉണ്ടായതെന്നും ദീപക് ആരോപിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നിലപാടിനെതിരെയും ദീപക് വിമര്‍ശിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+