കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെക്കാണാന്‍ സുക്കര്‍ബര്‍ഗ് ഇന്നെത്തും

Google Oneindia Malayalam News

ദില്ലി : രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഭരണസംവിധാനം മെച്ചപ്പെടുത്താനും ജനങ്ങളുമായുളള ആശയവിനിമയം ശക്തമാക്കാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തുന്നത്. ഫേസ്ബുക്ക്, എറിക്‌സണ്‍, മീഡിയ ടെക്, നോക്കിയ, ഒപ്പേറ, ക്വാല്‍കം, സാംസങ് എന്നീ വന്‍കിട കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

zuckerberg

ചിലവുകുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മോദി-സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക, രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വര്‍ധിപ്പിക്കുക തുടങ്ങി പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ഏറെ സാമ്യമുളള പദ്ധതികളാണ് സുക്കര്‍ബര്‍ഗ് ആസൂത്രണം ചെയ്യുന്നത്. ജൂലൈയില്‍ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈയ്യിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന മുന്‍നിര അമേരിക്കന്‍ കമ്പനി മേധാവികളില്‍ മൂന്നാമത്തെയാളാണ് സുക്കര്‍ബര്‍ഗ്. മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല, ആമസോണ്‍ മേധാവി ജെഫ് ബ്യൂസ് എന്നിവരും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

English summary
Facebook co-founder Mark Zuckerberg is likely to meet Prime Minister Narendra Modi today. He will be in New Delhi today to attend the two-day-long Internet.org Summit. The summit aims to make internet accessible for people who do not have access to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X