സിറിഞ്ചും സൂചിയും ഉപയോഗിക്കാത്ത ആദ്യ കൊവിഡ് വാക്‌സിന്‍; അടുത്ത ആഴ്ചയോടെ പുറത്തിറങ്ങും
ദില്ലി : സൈഡസ് ഹെല്‍ത്ത് കെയറിന്റെ ആന്റി-കൊറോണ വൈറസ് ഡിസീസ് വാക്സിനായ സൈകോവി - ഡി, അടുത്ത ആഴ്ചയോടെ ദേശീയ വാക്സിനേഷന്‍ പദ്ധതിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നല്‍കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയായെന്നും അടുത്ത ആഴ്ചയോടെ വാക്‌സിന്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങൡലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നടക്കുക. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ആ ഏഴ് സംസ്ഥാനങ്ങള്‍.
ബാലുശ്ശേരി സ്കൂളിലെ ജെന്‍ഡറല്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണച്ച് വടകര എംഎല്‍എ കെകെ രമ
ഫാര്‍മജെറ്റ് ഇന്‍ജക്ടറിനെ അടിസ്ഥാനമാക്കി സെഷനുകള്‍ ആസൂത്രണം ചെയ്യാനും വാക്‌സിനേഷനായി ഇത് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കേണ്ട വാക്‌സിനേറ്റര്‍മാരെ കണ്ടെത്താനും ഏഴ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ZyCov-D, 12 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കായി ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ അംഗീതരിച്ച ആദ്യത്തെ കൊവിഡ് വാക്സിന്‍ ആണ്, എന്നാല്‍ നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുതിര്‍ന്നവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ.
ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, സൈകോവി-ഡി വാക്‌സിന്‍ ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ അടുത്ത ആഴ്ചയോടെ അവതരിപ്പിക്കാന്‍ കഴിയും. സൈകോവ്-ഡി ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ളതും സിറിഞ്ചും സൂചിയും ഉപയോഗിക്കാത്തതുമായ ആദ്യത്തെ വാക്‌സിനാണ്.
അതേസമയം, വാക്‌സിന്റെ വിയുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ഡോസിന് 1900 രൂപ ഈടാക്കുമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ നിരക്ക് കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഹിമാചല്‍ പ്രദേശിലെ കസൗലിയിലെ സെന്‍ച്രവ്# ഡ്രഗ്‌സ് ലബോറട്ടറിയില്‍ സൈഡസ് കാര്‍ഡിലയുടെ ഏകദേശം 1.5 ലക്ഷം ഡോസ് വാക്‌സിന്‍ഡ ഗുണനിലവാര പരിശോധനയില്‍ വിജയിച്ചിരുന്നു.
വാക്‌സിന്റെ നിര്‍മ്മാണ ചെലവ് ഭീമമാണെന്നും അതുകൊണ്ടാണ് വില കൂട്ടേണ്ടി വരുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന വില അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. വില കുറയ്ക്കണമെന്ന് സൈഡസ് കാഡിലയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മനുഷ്യ ഉപയോഗത്തിനുള്ള ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ പ്ലാസ്മിഡ് വാക്‌സിനാണ് ZyCoV-D, സൈഡസ് കാഡിലയാണ് ഈ വാക്‌സിന്‍ തദ്ദേശിമായി വികസിപ്പിച്ചത്. ZyCoV-D യുടെ മൂന്ന് ഡോസുകള്‍ 28 ദിവസത്തെ ഇടവേളയില്‍ നല്‍കണം. ഓഗസ്റ്റ് 20 ന് ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ വാക്‌സിന് എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ ( ഇയുഎ) നല്‍കിയിരുന്നു.