Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കോവ്-ഡി യുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില

ദില്ലി: കോവിഡ് പ്രതിരോധ മരുന്നായ സൈക്കോവ്-ഡി യുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി മരുന്ന് നിര്‍മ്മാതാക്കളായ സൈഡസ് കാഡില. ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനാണ് ഇത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാവും സൈക്കോവ് ഡി. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് സെഡസ് കാഡില ആവസ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ നാഷണല്‍ ബയോഫാര്‍മ മിഷന്‍റെ പിന്തുണയോടെയാണ് വാക്സിന്‍ വികസിപ്പിച്ചത്.

നീഡില്‍ ഫ്രീ വാക്സിനായ സൈക്കോവ് ഡി കുട്ടികളിലും സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സൈക്കോവ് ഡിയുടെ വാക്സിനേഷന്‍ പ്രക്രിയ പൂര്‍ണ്ണമാവുകയുള്ളു. ആദ്യ ഡോസിന് ശേഷം 28, 56 ദിവസങ്ങളിലാണ് രണ്ടും മുന്നും ഡോസുകള്‍ നല്‍കേണ്ടത്. ഇത് ചുരുക്കി രണ്ട് ഡോസാക്കി മാറ്റാനുള്ള പരീക്ഷണവും കമ്പനി തുടരുന്നുണ്ട്.

zycov-d

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    "നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

    12-18 വയസ്സ് പ്രായമുള്ള 1000 കുട്ടികളിലുള്‍പ്പെടെ രാജ്യത്ത് 28000 പേരില്‍ സൈക്കൊവ് ഡിയുടെ പരീക്ഷണം നടന്നിരുന്നു. കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനും ഈ മരുന്നിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം 120 മില്ല്യണ്‍ ഡോസ് മരുന്ന് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇന്ത്യയില്‍ അനുമതിയുള്ളത്.

    പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+