കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

Google Oneindia Malayalam News

ടെക്‌സാസ്: ബന്ധുവിന് ലഭിച്ച ലോട്ടറി സമ്മാനം തന്ത്രപൂര്‍വം കൈക്കലാക്കിയ സ്ത്രീ പിടിയില്‍. ന്യൂയോര്‍ക്കിലെ ടെക്‌സാസില്‍ ആണ് സംഭവം. ഒരു മില്യണ്‍ ഡോളര്‍ സമ്മാന തുകയാണ് യുവതി തന്റെ കസിനായ യുവാവില്‍ നിന്ന് കൈക്കലാക്കിയത്. അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഐറിസ് അമഡോര്‍ അര്‍ഗേറ്റ എന്ന 34 കാരിയായ യുവതിയാണ് ഏകദേശം എട്ട് കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ജാക്ക്പോട്ടിന്റെ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ഐറിസ് അമഡോര്‍ അര്‍ഗേറ്റയുടെ കസിന്‍ എടുത്ത ടിക്കറ്റിന് ആയിരുന്നു ലഭിച്ചിരുന്നത്. 2020 ഒക്ടോബറില്‍ ആണ് ഐറിസ് അമഡോര്‍ അര്‍ഗേറ്റയുടെ കസിന്‍ ടിക്കറ്റ് എടുക്കുന്നത്. താനെടുത്ത ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ജാക്ക്പോട്ട് ടിക്കറ്റിന് സമ്മാനം നേടി എന്ന കാര്യം ഐറിസ് അമഡോര്‍ അര്‍ഗേറ്റയുടെ കസിന്‍ അറിഞ്ഞിരുന്നു.

ലോട്ടറി അടിച്ചത് ആരും അറിയേണ്ട

ലോട്ടറി അടിച്ചത് ആരും അറിയേണ്ട

എന്നാല്‍ അജ്ഞാതനായി തുടരാന്‍ ആഗ്രഹിച്ചതിനാല്‍ ലോട്ടറി ടിക്കറ്റ് ഐറിസ് അമഡോര്‍ അര്‍ഗേറ്റയെ ഏല്‍പ്പിച്ച് പണം തരാന്‍ കസിന്‍ആവശ്യപ്പെട്ടു. ഇതോടെ വിര്‍ജീനിയയില്‍ താമസിച്ചിരുന്ന ഐറിസ് അമഡോര്‍ അര്‍ഗേറ്റ കസിന്റെ വീട്ടിലേക്ക് സ്വയം ഡ്രൈവ് ചെയ്ത് എത്തി. ശേഷം ടിക്കറ്റ് വാങ്ങി സമ്മാന തുക ക്ലെയിം ചെയ്യുന്നതിനായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറിയിലേക്ക് മെയില്‍ ചെയ്യുകയും ചെയ്തു.

ലോട്ടറി വിജയി എത്തിയില്ലെങ്കില്‍ സമ്മാനത്തുകയ്ക്ക് സംഭവിക്കുന്നത്; എജന്റിന്റെ കമ്മിഷന്‍ ഇങ്ങനെലോട്ടറി വിജയി എത്തിയില്ലെങ്കില്‍ സമ്മാനത്തുകയ്ക്ക് സംഭവിക്കുന്നത്; എജന്റിന്റെ കമ്മിഷന്‍ ഇങ്ങനെ

സമ്മാനമായി ലഭിച്ചത് കോടികള്‍

സമ്മാനമായി ലഭിച്ചത് കോടികള്‍

ഇതില്‍ നിന്ന് നികുതി അടക്കമുള്ള ചെലവുകള്‍ എല്ലാം കിഴിച്ച് ഏകദേശം 537000 ഡോളര്‍ (ഏകദേശം നാലരകോടിയിലേറെ രൂപ) ഐറിസ് അമഡോര്‍ അര്‍ഗേറ്റ വാങ്ങി. എന്നിട്ട് ഐറിസ് അമഡോര്‍ അര്‍ഗേറ്റ കസിനെ വിളിച്ച് ടിക്കറ്റിന് 20000 ഡോളര്‍ മാത്രമെ ലഭിച്ചിട്ടുള്ളൂ എന്നും നികുതി കിഴിച്ചുള്ള 13,436 ഡോളര്‍ അയച്ചിട്ടുണ്ട് എന്നും പറഞ്ഞു. ലോട്ടറി ഉദ്യോഗസ്ഥരില്‍ നിന്നുള്ള വ്യാജ രേഖകളും ഐറിസ് അമഡോര്‍ അര്‍ഗേറ്റ തന്റെ ബന്ധുവിന് കാണിച്ച് കൊടുത്തു.

'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല

ബന്ധുവിനെ കണ്ണടച്ച് വിശ്വസിച്ചു

ബന്ധുവിനെ കണ്ണടച്ച് വിശ്വസിച്ചു

ഇത് വിശ്വസിച്ച കസിന്‍ മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും അന്വേഷിച്ചുമില്ല. എന്നാല്‍ പിന്നീടാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറിയുടെ പത്രക്കുറിപ്പ് കസിന്‍ കാണുന്നത്. ഇതോടെ ഐറിസ് അമഡോര്‍ അര്‍ഗേറ്റയെ വിളിച്ച് കസിന്‍ കാര്യം അന്വേഷിച്ചു. എന്നാല്‍ കസിന്‍ പറഞ്ഞതെല്ലാം തള്ളിക്കളഞ്ഞ ഐറിസ് അമഡോര്‍ അര്‍ഗേറ്റ തനിക്ക് അധിക പണമൊന്നും ലഭിച്ചിട്ടില്ല എന്നും ഇനിയും ഇക്കാര്യം പറഞ്ഞ് ബന്ധപ്പെടുകയാണെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും എന്നും പറഞ്ഞു.

എടിഎം കാര്‍ഡില്‍ പിന്‍നമ്പറും, പാഴ്‌വസ്തുക്കള്‍ക്കൊപ്പം തൂക്കി വിറ്റു; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍!!എടിഎം കാര്‍ഡില്‍ പിന്‍നമ്പറും, പാഴ്‌വസ്തുക്കള്‍ക്കൊപ്പം തൂക്കി വിറ്റു; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍!!

പണം തിരിച്ചുകിട്ടി

പണം തിരിച്ചുകിട്ടി

ഇതോടെ കസിന്‍, ഐറിസ് അമഡോര്‍ അര്‍ഗേറ്റക്കെതിരെ പരാതി നല്‍കിയത്. 2021 നവംബറില്‍ ടെക്സാസില്‍ വച്ചാണ് ഐറിസ് അമഡോര്‍ അര്‍ഗേറ്റയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് 317,857 ഡോളര്‍ കോടതി കണ്ടുകെട്ടി. ഈ തുക ഐറിസ് അമഡോര്‍ അര്‍ഗേറ്റയാല്‍ കബളിക്കപ്പെട്ട ബന്ധുവിന് തിരികെ നല്‍കിയതായി ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

കാത്തിരിക്കുന്നത് കഠിന ശിക്ഷ

കാത്തിരിക്കുന്നത് കഠിന ശിക്ഷ

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഐറിസ് അമഡോര്‍ അര്‍ഗേറ്റയുടെ അഭിഭാഷകന്‍ തയ്യാറായിട്ടില്ല. സാമ്പത്തികമായ തിരിമറിക്കും കബളിപ്പിക്കലിനും വ്യാജ രേഖ ചമയ്ക്കലിനുമാണ് ഐറിസ് അമഡോര്‍ അര്‍ഗേറ്റക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 15 ന് ആണ് കേസില്‍ കോടതി വിധി പ്രഖ്യാപിക്കുക. ഐറിസ് അമഡോര്‍ അര്‍ഗേറ്റയ്ക്ക് ഒന്നേകാല്‍ വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നാണ് ജില്ലാ അറ്റോര്‍ണി ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

English summary
1 million dollar lottery winner hand over his ticket to remain anonymous, here's what happened later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X