കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്സാസിലെ ഹൈസ്കൂളിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമികൾ രണ്ട് പേരെന്ന് റിപ്പോർട്ട്!

  • By Desk
Google Oneindia Malayalam News

വാഷിങ്ടൺ‍: ടെക്സാസിലെ ഹൈസ്കൂളിൽ വെടിവെപ്പ്. വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ചരാവിലെ യാണ് ആക്രമണം നടന്നത്. ടെക്സാസിലെ സാൻതാ ഫെ ഹൈസ്കൂളിലാണ് വെടിവെപ്പ് നടന്നത്.

രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. അക്രമികളിൽ ഒരാളം പിടികൂടിയെന്ന് പ്രിൻസിപ്പൽ ക്രൈസ് റിച്ചാർഡ്സൺ പറഞ്ഞു. രണ്ടാമൻ രക്ഷപ്പെട്ടു. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളെല്ലാം ഒടുകയായിരുനെന്ന് ദൃക്സാക്ഷി പറയുന്നു.

Gun Shot

വെടിവെപ്പിൽ പരിക്ക് പറ്റിയവരെ ഗാൽവെസ്റ്റോമിനടത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യാഗസ്ഥന് പരിക്കുപറ്റിയിട്ടുണ്ടെന്നല്ലാതെ പരിക്ക് പറ്റിയവരുടെ വിവരങ്ങൾ വ്യക്തമല്ല.

ഏഴ് ദിവസത്തിനിടെ സ്കൂളുകളിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഈ വർഷത്തിൽ നടക്കുന്ന ഇരുപത്തി രണ്ടാമത്തെ ആക്രമണവുമാണിത്. സൗത്ത് ഹൂസ്റ്റണില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളാണ്. വിദ്യാര്‍ഥിയാണോ വെടിവെയ്പ്പ് നടത്തിയതെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

English summary
Multiple people have died as a result of a shooting Friday morning at a high school in the southeastern Texas city of Santa Fe, two law enforcement sources told CNN. This is the third school shooting in the past seven days, and the 22nd since the beginning of the year in the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X