ഷോപ്പിംഗ് മാളുകളിലും വിദേശികൾക്ക് തിരിച്ചടി: സൗദിയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം
റിയാദ്: എല്ലാ തൊഴിൽ മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ നിന്നാണ് ഏറ്റവും ഒടുവിൽ വിദേശികളായ തൊഴിലാളികൾക്ക് ജോലി നഷ്ടമായിട്ടുള്ളത്. ഇനി രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഏതാണ്ടെല്ലാ ജോലികളും സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് നാല് മുതലാണ് സൗദിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്.

ക്ലീനിങ്, സാധനങ്ങളുടെ ലോഡിങ്, അൺലോഡിങ്, ബാർബർ ഷോപ്പ് ജോലി, കളിപ്പാട്ട ഉപകരണങ്ങളുടെ റിപ്പയറിങ്ങ് എന്നീ ജോലികളൊഴികെ ഷോപ്പിങ് മാളുകളിലെ ബാക്കി മുഴുവൻ ജോലികളിലുമാണ് 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിലാക്കിയിട്ടുള്ളത്. പുതിയ പരിഷ്കാരത്തോടെ ഈ രംഗത്ത് നിലവിൽ ജോലി ചെയ്തുവരുന്ന നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടമാകുക. കൊവിഡ് പ്രതിസന്ധി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ പലർക്കും സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടതായി വരും. എന്നിരുന്നാലും, ജീവനക്കാരുടെ ശതമാനം മാളിലെ മുഴുവൻ തൊഴിലാളികളുടെയും 20 ശതമാനത്തിൽ കൂടരുത്. തൊഴിലാളികൾക്ക് സമാനമായ യൂണിഫോമുകളും ഉണ്ടായിരിക്കണമെന്നും ചട്ടമുണ്ട്.

സ്വദേശിവത്കരണ നിയമം നടപ്പാക്കുന്നുണ്ടോ എന്നും അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി തൊഴിൽ വകുപ്പിന്റെ കീഴിൽ റെയ്ഡ് നടന്നുവരുന്നുണ്ട്. ഇപ്പോഴും ചട്ടങ്ങൾ ലംഘിച്ച് വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്നും ഈ സംഘം പരിശോധിക്കും. നിയമലംഘനം പിടികൂടിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വർഷം ഏപ്രിലിൽ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജ്ഹി പുറപ്പെടുവിച്ച മൂന്ന് തീരുമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. രാജ്യത്തെ തൊഴിൽ വിപണിയിൽ സൗദി പൌരന്മാർക്ക് 51,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഈ നീക്കത്തിന്റെ ഉദ്യേശ്യം.

വിദേശികളെ ഒഴിവാക്കപ്പെട്ട തൊഴിൽ മേഖലകളിൽ രാജ്യത്തെ കഫേകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്നുണ്ട്, അവിടെ സൗദിവൽക്കരണ നിരക്ക് യഥാക്രമം 50 ശതമാനവും 40 ശതമാനവും ആയിരിക്കും. വിദേശികളുടെ സേവനം ഒഴിവാക്കപ്പെട്ട തൊഴിലിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഉൾപ്പെടുന്നു.

മന്ത്രി പുറപ്പെടുവിച്ച രണ്ടാമത്തെ തീരുമാനം, റെസ്റ്റോറന്റുകളുടെയും കഫേകളുടെയും സെയിൽസ് ഔട്ട്ലെറ്റുകളിൽ അവയുടെ വർഗ്ഗീകരണവും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഗൈഡിൽ വ്യക്തമാക്കിയ ശതമാനവും അനുസരിച്ച് സൗദിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കുക എന്നതാണ്.മൂന്നാമത്തെ തീരുമാനത്തിൽ പ്രധാന കേന്ദ്ര വിതരണ മാർക്കറ്റ് ഔട്ട്ലെറ്റുകളിൽ അവരുടെ വർഗ്ഗീകരണം, തൊഴിലുകൾ, നടപടിക്രമ ഗൈഡിൽ വ്യക്തമാക്കിയ സൗദിവൽക്കരണത്തിന്റെ ആവശ്യമായ ശതമാനം, ഘട്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായി സൗദിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കുന്നതും ഉൾപ്പെടുന്നുണ്ട്
Recommended Video













Click it and Unblock the Notifications