കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറാം വയസില്‍ മിയെക്കൊ നീന്തിയത് 1500 മീറ്റര്‍

  • By Mithra Nair
Google Oneindia Malayalam News

ടൊക്‌യോ: നൂറാം വയസില്‍ ജപ്പാന്‍ സ്വദേശിയായ മിയെക്കൊ നഗോക്ക നീന്തിയത് 1500 മീറ്റര്‍. ഒരു മണിക്കൂര്‍ 15 മിനിട്ടും 54.39 സെക്കന്റിലാണ് മിയെക്കൊ 1500 മീറ്റര്‍ കീഴടക്കിയത്. കൂടെ മത്സരിച്ചവരേയും കാണികളേയും സ്തബ്ധരാക്കിക്കൊണ്ടാണ് ഈ ദൂരമത്രയും മുത്തശ്ശി നീന്തിത്തീര്‍ത്തത്

കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാകുന്നതിനാണ് മിയെക്കൊ 82ാം വയസില്‍ നീന്തല്‍ ആരംഭിച്ചത്.തുടക്കത്തില്‍ മിയെക്കൊയ്ക്ക് നീന്തലിനെ പേടിയായിരുന്നു. എങ്ങനെ നീന്തണം എന്നതിനെക്കിറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും ഈ മുത്തശ്ശി പറയുന്നു.

japan.jpg -Properties

84ാം വയസില്‍ നീന്തല്‍ താരമായ മിയെക്കൊ ഫിനാ മാസ്റ്റര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു.88ാം വയസിലായിരുന്നു ഈ നീന്തല്‍ മത്സരങ്ങളില്‍ മുത്തശ്ശി പങ്കെടുത്തത്. 90ാം വയസില്‍ ഒരു നാഷണല്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ 24 റെക്കോര്‍ഡുകളും 3 വെള്ളിമെഡലുകളും മുത്തശ്ശി സ്വന്തമാക്കിയിട്ടുണ്ട്.

നീന്തലിന് പിന്തുണ നല്‍കി മക്കളും മരുമക്കളും കൊച്ചു മക്കളും ഒപ്പം കൂടിയതോടെ മുത്തശ്ശിക്ക് ആവേശമായി. പരിശീലനം നല്‍കാന്‍ ഒരു കോച്ചുമുണ്ട്.100 വയസ് തികഞ്ഞതോടെ ജപ്പാനിലെ ഏറ്റവും പ്രായം കുടിയ നീന്തല്‍ താരമായിരിക്കുകയാണ് മിയെക്കൊ നഗോക്ക.

English summary
Mieko Nagaoka, a 100-year-old Japanese female swimmer, finished a 1,500 metres swim in one hour, 15 minutes and 54.39 seconds in the masters swimming competition in Matsuyama, a media report said on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X