ഇന്ത്യയാണ് സുരക്ഷിതം!!114 പാകിസ്താനികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു

Subscribe to Oneindia Malayalam

അഹമ്മദാബാദ്: ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസമാക്കിയ 114 ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം സീകരിച്ചു. പാകിസ്താനില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളാണ് ഇവരെ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചത്. പാകിസ്താനേക്കാള്‍ സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച മറ്റ് 216 ആളുകളുടെ അപേക്ഷ കൂടി അഹമ്മദാബാദ് കളക്ടര്‍ ഓഫീസ് പരിശോധിച്ചു വരികയാണ്.

ഇന്ത്യന്‍ പൗരത്വം ലഭിച്ച സന്തോഷത്തിലാണിവര്‍. 16 വര്‍ഷം മുന്‍പ് ഭാര്യക്കും മകള്‍ക്കുമൊപ്പം പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് നന്ദലാല്‍ മെഖാനി. ഇന്ത്യയില്‍ വന്നതില്‍ പിന്നെ തങ്ങളുടെ കുടുംബത്തിനും കച്ചവടത്തിനും പുതിയ ഉണര്‍വ്വ് ലഭിച്ചതായി നന്ദലാല്‍ പറയുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം തങ്ങളെ ആകര്‍ഷിച്ചതിനാല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നന്ദലാല്‍ പറയുന്നു. അതിലുമുപരിയായി പാകിസ്താനില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളാണ് തങ്ങളെ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും നന്ദലാല്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിലെ സഹോദരങ്ങള്‍ തങ്ങള്‍ക്ക് ഇ്ന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കിയതായും നന്ദലാല്‍ പറഞ്ഞു.

 india-pakistan-flags-
Schools In Kashmir Shut Due To Pakistan Move

ഭീകരവാദം പാകിസ്താനിലെ തങ്ങളുടെ ജീവിതം ദുസ്സഹമാക്കി തീര്‍ത്തെന്ന് പാകിസ്താനില്‍ നിന്നും ഇ്ന്ത്യയിലെത്തിയ കിഷന്‍ലാല്‍ അന്താനി പറയുന്നു. പാകിസ്താനിലുള്ള മരുമക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുകയാണ് കിഷന്‍ലാല്‍ ഇപ്പോള്‍. ജനിച്ച സ്ഥലവും സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഓര്‍മ്മിക്കാറുണ്ടെങ്കിലും പാകിസ്താന്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നാണ് കിഷന്‍ ലാലിന്റെയും അഭിപ്രായം.

English summary
114 Pakistanis are Indian citizens now
Please Wait while comments are loading...