ഐസിസില്‍ ആടുമേയ്ക്കാന്‍ പോയ 13 മലയാളികളും കൊല്ലപ്പെട്ടു! ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അഫ്ഗാനിസ്താനിലെ അമേരിക്കന്‍ ആക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 96 പേരില്‍ 13 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പജ് വാകാണ് വാര്‍ത്ത അഫ്ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഇന്ത്യന്‍ ഐസിസ് കമാന്‍ഡര്‍മാരായ മുഹമ്മദ്, അള്ളാ ഗുപ്ത എന്നിവരും യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്‍ഐഎയും കാബൂളിലെ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പുറമേ ലഷ്‌കറെ ത്വയ്ബ ഭീകരനായിരുന്ന ഷെയ്ഖ് ഖവാസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 കേരളത്തില്‍ നിന്ന് കാണാതായവര്‍

കേരളത്തില്‍ നിന്ന് കാണാതായവര്‍

കേരളത്തില്‍ നിന്ന് കാണാതായ 21 മലയാളികളില്‍ 13 പേരാണ് യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ മലയാളികള്‍ ഇറാന്‍ വഴി നംഗര്‍ഹാര്‍ പ്രവിശ്യയിലേയ്്ക്ക് സഞ്ചരിച്ചുവെന്നും ഖോറോസാനില്‍ നിന്ന് ഐസിസിനൊപ്പെ ചേര്‍ന്നുവെന്നും കണ്ടത്തിയിരുന്നു.

അഫ്ഗാനിസ്താന്‍ എല്ലാം അറിഞ്ഞിരുന്നു

അഫ്ഗാനിസ്താന്‍ എല്ലാം അറിഞ്ഞിരുന്നു

അഫ്ഗാനിസ്താനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്നതിന് മുമ്പായി അമേരിക്കയും അഫ്ഗാനിസ്താനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നുവെന്നും അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയ്ക്ക് തിരിച്ചടി നല്‍കി യുഎസ്

സിറിയയ്ക്ക് തിരിച്ചടി നല്‍കി യുഎസ്

നേരത്തെ സിറിയന്‍ ഭരണകൂടെ രാസായുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് അമേരിക്ക സിറിയന്‍ വ്യോമതാവളത്തിലേയ്ക്ക്് 59 മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. അസദ് ഭരണകൂടം ജനങ്ങളോട് കാണിക്കുന്ന ക്രൂരതയ്ക്കുള്ള മറുപടിയായിരുന്നു അമേരിക്കയുടേത്.

ഐസിസിനെ തുരത്താന്‍

ഐസിസിനെ തുരത്താന്‍

ഏപ്രില്‍ 12നായിരുന്നു അമേരിക്ക ബോംബുകളുടെ മാതാവെന്ന് വിളിപ്പേരുള്ള ജിബിയു 43 എന്ന ബോംബിട്ട് അഫേഗ്ാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐസിസ് കേന്ദ്രങ്ങള്‍ നശിപ്പിച്ചത്. 96 ഐസിസ് ഭീകരരാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഫ്ഗാന്‍- അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഐസിസിന്റെ താവളങ്ങളും തുരങ്കങ്ങളും തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു യുഎസ് ആക്രമണം.

ട്രംപിന്റെ ഐസിസ് ശത്രുത

ട്രംപിന്റെ ഐസിസ് ശത്രുത

ഐസിസിനെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ പതിവായതോടെയാണ് ഭീകരവാദത്തിനെതിരെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അധികാരമേറ്റതിന് ശേഷം ട്രംപ് മുന്നോട്ടുവച്ച വാഗ്ദാനം പാലിക്കപ്പെടുകയായിരുന്നു ഈ ആക്രമണത്തോടെ.

English summary
The Mother of All Bombs or the MOAB dropped in Afghanistan may have wiped out the entire IS module from Kerala. However now there is confirmation that 13 out of the 21 Keralites have died at Nangarhar province where the Islamic State had set up shop.
Please Wait while comments are loading...