പാക് എയര്‍ലൈൻസ് ജീവനക്കാരെ ലണ്ടന്‍ തടഞ്ഞുവച്ചു: പിന്നില്‍ ഭീകരബന്ധം!! വക്താവിന്റെ വെളിപ്പെടുത്തൽ

  • Written By:
Subscribe to Oneindia Malayalam

ലണ്ടൻ: പാക് എയർലൈൻസ് ജീവനക്കാരൻ ലണ്ടനിൽ പിടിയിൽ. പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ 14 ജീവനക്കാരെയാണ് ലണ്ടനിലെ ഹീറ്റ്ത്രൂ വിമാനത്താവളത്തിൽ പിടികൂടിയിട്ടുള്ളത്. വിമാനം ലാൻഡ‍് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

പാകിസ്താനിൽ നിന്ന് ലണ്ടനിലേയ്കക്ക് പോയ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ പികെ 785 എന്ന വിമാനത്തിലെ ജീവനക്കാരെയാണ് പിടികൂടിയതായി എയർലൈൻസ് വക്താവ് പറഞ്ഞു. ലണ്ടനില്‍ തിങ്കളാഴ്ച ഉച്ചയ്ചക്ക് 2.50നായിരുന്നു വിമാനം ലാൻഡ് ചെയ്തത്. യാത്രക്കാർ വിമാനത്തില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു സുരക്ഷാ പരിശോധന നടത്തിയതെന്ന് പാക് മാധ്യമങ്ങളായ ദി ഡോൺ, എക്സ്പ്രസ് ട്രിബ്യൂൺ എന്നിവ റിപ്പോർട്ട് ചെയ്യുന്നു.

പിന്നിൽ ദുരൂഹത!

പിന്നിൽ ദുരൂഹത!

പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ 14 ജീവനക്കാരെ ഒരാളെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ തട ഞ്ഞുവെച്ചതിന് പിന്നില്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായിട്ടില്ല. കേസ് ബ്രിട്ടീഷ് ഏവിയേഷൻ അതോറിറ്റിയുമയായി ചർച്ച ചെയ്യാനാണ് പാക് എയർലൈന്‍സിന്റെ നീക്കം.

ബ്രിട്ടന് സുരക്ഷാ ഭീഷണി !!

ബ്രിട്ടന് സുരക്ഷാ ഭീഷണി !!

പാകിസ്താനിൽ നിന്ന് ലണ്ടനിലേയ്കക്ക് പോയ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ പികെ 785 എന്ന വിമാനത്തിലെ ജീവനക്കാരെയാണ് പിടികൂടിയതായി എയർലൈൻസ് വക്താവ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ചക്ക് 2.50ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്ത വിമാനത്തിലെ 14 ക്രൂ മെമ്പർമാരെയാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് പിടികൂടിയിട്ടുള്ളത്.

പാസ്പോർട്ട് പിടികൂടി!!

പാസ്പോർട്ട് പിടികൂടി!!

എയർലൈൻസ് ജീവനക്കാരന്റെ പാസ് പോര്‍ട്ട് എയർപോര്‍ട്ട് അധികൃതർ പിടിച്ചെടുത്തുവെന്നും ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടില്ല. സുരക്ഷാ ഭീഷണിയെ തുടർന്നാണ് നീക്കമെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സംഭവം നേരത്തെയും

സംഭവം നേരത്തെയും

നേരത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ വ്യാജ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഹീത്രൂവിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ഫൈറ്റർ ജെറ്റ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

English summary
The British authorities detained 14 crew members of a Pakistan International Airlines (PIA) flight and the aircraft was "thoroughly searched" over security threats after it landed at
Please Wait while comments are loading...