അനാശാസ്യം മനുഷ്യകടത്ത് ഗര്‍ഭിണികളെ മോചിപ്പിച്ചു
അബുജ: നൈജീരിയ പൊലീസ് നടത്തിയ റെയ്ഡില്‍ 16 ഗര്‍ഭിണികളെയും ഒട്ടേറെ യുവതികളെയും മോചിപ്പിച്ചു. ഔവ്വേറിയിലെ ഒരു വീട്ടിലാണ് ഗര്‍ഭിണികള്‍ ഉള്‍പ്പെടയുള്ളവരെ പാര്‍പ്പിച്ചിരുന്നത്. ഇവരുടെ കുട്ടികളെ വില്‍ക്കുന്നതിന് വേണ്ടിയാണ് സ്ത്രീകളെ വീട്ടില്‍ താമസിപ്പിച്ചിരുന്നത്. ഗര്‍ഭിണികള്‍ 14 നും 19 നും ഇടയില്‍ പ്രായമുള്ളവരാണ്. വീടിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 4 ബുധനാഴ്ചയായിരുന്നു സംഭവം.
632 ഡോളര്‍ നല്‍കിയാണ് നവജാത ശിശുക്കളെ വില്‍ക്കാന്‍ പെണ്‍കുട്ടികളില്‍ നിന്ന് പ്രതി വാങ്ങിയിരുന്നത്. പ്രസവിച്ചാലുടന്‍ കുട്ടികളെ വീട്ടുടമസ്ഥന് കൈമാറുകയായിരുന്ന പതിവ്. എന്നാല്‍ കുട്ടികളെ എന്ത് ചെയ്യുന്നു എന്നതിനെപ്പറ്റി പ്രതി പ്രതികരിച്ചില്ല. അടുത്തിടെ വീട്ടില്‍ ഒരു പ്രസവം നടന്നിരുന്നു. എന്നാല്‍ ഈ കുഞ്ഞിനെപ്പറ്റി ഒരുവിവരവും ഇല്ല. കുഞ്ഞുങ്ങളെ എന്തിന് വേണ്ടിയാണ് ഉപയോഗിയ്ക്കുന്ന് എന്നതിനെപ്പറ്റി സ്ത്രീകള്‍ക്കും വ്യക്തമായ ധാരണയില്ല.

കുട്ടികളെ മന്ത്രവാദത്തിന് ബലി നല്‍കാനും മറ്റുമാണ് ഉപയോഗിയ്ക്കുന്നതെന്നാണ് നിഗമനം. നവംബറില്‍ ഇത്തരത്തില്‍ പാര്‍പ്പിച്ചിരുന്ന ആറ് ഗര്‍ഭിണികളെ പൊലീസ് മോചിപ്പിച്ചു. മനുഷ്യക്കടത്ത് വെസ്റ്റ് ആഫ്രിക്കയില്‍ സജീവമാണ്. വാങ്ങുന്ന കുട്ടികളെ പ്ളാന്റേഷനുകള്‍, ഖനികള്‍, ഫാക്ടറികള്‍ , വേശ്യാവൃത്തി എന്നിവയ്ക്കായാണ് ഉപയോഗിയ്ക്കുന്നത്. ഇതിന് പുറമെ മന്ത്രവാദത്തിന് വേണ്ടിയും കുട്ടികളെ ഉപയോഗിയ്ക്കുന്നു.












Click it and Unblock the Notifications