ചൈനയിൽ 16412 പുതിയ കോവിഡ് കേസുകൾ; പ്രതിസന്ധി തുടങ്ങിയതിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കണക്ക്
ഷാങ്ഹായ്; ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ ക്രമാധീതമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 16,412 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019ൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കേസാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 27-ലധികം ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ നിരവധി ന ഗരങ്ങളിൽ ഇതിനോടകം തന്നെ ലോക്ഡൗൺ അടക്കമുളള നിയന്ത്രണങ്ങൾ ചൈന നടപ്പിലാക്കിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ന ഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഷാങ്ഹായിൽ 26 ദശലക്ഷം ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദം ഇല്ല. പുതിയ തരം ഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഷാങ്ഹായ് ന ഗരത്തെയാണ്. മാർച്ച് 28 മുതൽ ന ഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച മാത്രം ഷാങാഹായ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 8,581 കോവിഡ് കേസുകളാണ്. 425 പേർക്ക് രോഗലക്ഷണവും റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാ ഗവും ഒമിക്രോൺ വേരിയന്റാണ്.

Recommended Video
ഇതിനോകടം തന്നെ ന ഗത്തിൽ ഉടനീളം 38,000 ആരോഗ്യ പ്രവർത്തകരെ ചൈനീസ് സർക്കാർ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ നാവികസേന, സംയുക്ത ലോജിസ്റ്റിക് സപ്പോർട്ട് ഫോഴ്‌സ് എന്നിവയിൽ നിന്ന് 2,000-ത്തിലധികം മെഡിക്കൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 2019 ന്റെ അവസാനത്തിൽ വുഹാനിൽ പടർന്നുപിടിച്ച കൊറോണക്ക് ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ ആ രോ ഗ്യ പ്രതിസന്ധിയാണ് ഇത്. ചൈനയുടെ സാമ്പത്തിക ന ഗരത്തെ വലിയ തോതിൽ തന്നെ വൈറസ് ബാധിച്ചിട്ടുണ്ട്. ന ഗരത്തിലെ വഴികളും പ്രധാന ജംഷനുകളുമെല്ലാം വിജനമാണ്. ആംബുലൻസ് മാത്രമാണ് വഴികളിൽ കാണാൻ സാധിക്കുന്ന ഏക വാഹനം
ഔദ്യോഗിക കണക്കുകൾ പ്രകാരം ഷാങ്ഹായിലെ മിക്ക അണുബാധകളും ലക്ഷണമില്ലാതെ സ്ഥിരീകരിച്ചവയാണ്. എന്നാൽ ചൈനയിലെ ഉയർന്ന സാങ്കേതിക വിദ്യ എല്ലാ പോസിറ്റീവ് കേസുകളും പരിശോധിക്കാനും കണ്ടെത്താനും സഹിയിച്ചു. രോ ഗം കൂടുതൽ പടർന്ന് പിടിക്കാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് ചൈന നടപ്പിലാക്കുന്നത്. അതേ സമയം ന ഗരത്തിലെ ഒരു കോവിഡ് രോഗിയിൽ നിന്ന് എടുത്ത സാമ്പിളിൽ ഒമൈക്രോൺ വേരിയന്റിന്റെ ഒരു പുതിയ ഉപവിഭാഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications