കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്

Google Oneindia Malayalam News

അഡിസ് അബാബ: വിമാന യാത്ര നടത്തുമ്പോള്‍ ഭൂരിപക്ഷം ആളുകളുടേയും നെഞ്ചിടിപ്പൊന്ന് കൂടും. പലര്‍ക്കും വിമാന യാത്ര നടത്താന്‍ ഇഷ്ടമാണെങ്കിലും ഈ ഒരു പേടി കാരണം മാറ്റി വെക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ പലരും അത്രയും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് വിമാനത്തെ യാത്രയ്ക്കായി ആശ്രയിക്കാറുള്ളത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത് ഒരു വിമാനത്തെക്കുറിച്ചും അതിലെ പൈലറ്റുമാരെയും കുറിച്ചുമുള്ള വാര്‍ത്തയാണ്. ഈ രണ്ട് പൈലറ്റുമാരുടെ പ്രവൃത്തി കാരണം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കുറച്ചുനേരത്തേക്ക് പേടിച്ചുവിറച്ചുപോയി. സംഭവം എന്താണെന്നല്ലേ

'58 വര്‍ഷം വെജിറ്റേറിയന്‍, ഇപ്പോള്‍ ഒരു നേരം ഭക്ഷണം, ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല'; ബീന കണ്ണന്‍ പറയുന്നു'58 വര്‍ഷം വെജിറ്റേറിയന്‍, ഇപ്പോള്‍ ഒരു നേരം ഭക്ഷണം, ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല'; ബീന കണ്ണന്‍ പറയുന്നു

1

സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനം പറക്കുന്നതിനിടെ രണ്ട് എത്യോപ്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ കൃത്യ സ്ഥലത്ത് വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല.തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തില്‍ പറക്കവെ പരിസരം മറന്ന് ഉറങ്ങിപ്പോയത്. ഇതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി..

ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടർ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാൻഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

2

പിന്നീട് ഇറങ്ങേണ്ട റൺവേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനകം തന്നെ റൺവേയിൽ ഇറങ്ങാൻ 25 മിനിറ്റലധികം വൈകിയിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി വിമാനം സുരക്ഷിതമായി റൺവേയിലിറക്കുകയായിരുന്നു.

3

സംഭവം നടന്നതായും വിമാനം റൺവേയ്ക്ക് മുകളിലൂടെ പറന്നതായും വ്യോമയാന നിരീക്ഷണ സംവിധാനമായ എഡിഎസ്-ബിയിൽ നിന്നുള്ള ഡാറ്റ സ്ഥിരീകരിച്ചു. അഡിസ് അബാബ എയർപോർട്ടിന് സമീപമുള്ള ലൂപ്പ് കാണിക്കുന്ന വിമാനത്തിന്റെ ഫ്ലൈറ്റ് പാതയുടെ ഒരു ചിത്രം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസും സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു, ഇത് "ആഴത്തിൽ ആശങ്കപ്പെടുത്തുന്നു" എന്നും പൈലറ്റിന്റെ ക്ഷീണമാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Recommended Video

cmsvideo
കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime
4

ന്യൂയോർക്കിൽ നിന്ന് റോമിലേക്കുള്ള വിമാനം ഭൂമിയിൽ നിന്ന് 38,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാർ ഉറങ്ങിപ്പോയതിന് സമാനമായ സംഭവം മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എയർബസ് 330 ഫ്രാൻസിന് മുകളിലൂടെ പറക്കുമ്പോൾ ഐടിഎ എയർവേയ്‌സിന്റെ രണ്ട് പൈലറ്റുമാരും ഉറങ്ങുകയായിരുന്നുവെന്ന് ഏവിയേഷൻ റെഗുലേറ്റർ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു

English summary
2 Ethiopian Airlines pilots fall asleep while flying a flight from Sudan's Khartoum to Addis Ababa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X