മാലിദ്വീപ് പ്രതിസന്ധി: ഇന്ത്യൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ! നടപടിയെന്ന് പോലീസ്

  • Written By:
Subscribe to Oneindia Malayalam

മാലി: മാലിദ്വീപ് പ്രതിസന്ധിയ്ക്കിടെ ഇന്ത്യൻ മാധ്യമ പ്രവർത്തകർ അറസ്റ്റിലായി. ഫ്രഞ്ച് വാർത്താ ഏജന്‍സി ഏജൻസെ ഫ്രാൻസ് പ്രെസ്സെയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന രണ്ട് റിപ്പോർട്ടർമാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരിൽ ഒരാള്‍ ഇന്ത്യക്കാരനും രണ്ടാമത്തെയാൾ ബ്രിട്ടീഷ് പൗരനുമാണ്. വാർത്താ ഏജൻ‍സിയെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അറസ്റ്റ് നടന്ന വിവരം സ്ഥിരീകരിച്ച പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. 

മാലിദ്വീപിൽ സുപ്രീം കോടതിയും പ്രസിഡന്റ് അബ്ദുള്ള യമീനും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചതോടെ വിദേശികൾ അറസ്റ്റിലാവുന്നത് ആദ്യമായാണ്. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ജഡ്ജിമാരുടെ ബന്ധുക്കളും അറസ്റ്റിലായിരുന്നു. പ്രസിഡന്റ് യമീൻ‍ തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ പ്രസിഡന്റ് യമീന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധികൾക്ക് വഴിവെചച്ചത്.

ഫെബ്രുവരി ഒന്നിനാണ് സർക്കാർ തടവിലാക്കിയ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ മോചിപ്പിക്കാന്‍ കോടതി ഉത്തതരവിട്ടത്. കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേർന്നവരെയാണ് പ്രസിഡന്റ് തടവിലാക്കിയത്. ഇവർക്കെതിരെയുള്ള കേസുകൾ തള്ളിക്കളഞ്ഞ ശേഷമാണ് സുപ്രീം കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

 മാധ്യമപ്രവര്‍ത്തകർ അറസ്റ്റിൽ

മാധ്യമപ്രവര്‍ത്തകർ അറസ്റ്റിൽ

ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്പിയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന രണ്ട് മാധ്യമപ്രവർഡത്തകരെയാണ് മാലിദ്വീപ് പോലീസ് അറസ്റ്റ് ചെയ്ത് ഇമിഗ്രേഷൻ വകുപ്പിന് കൈമാറി. വർക്കിംഗ് ജേണലിസ്റ്റ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇമിഗ്രേഷൻ വകുപ്പിന് കൈമാറിയിട്ടുള്ളതെന്ന് മാലിദ്വീപ് പോലീസ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള മണിശർമ, ലണ്ടനില്‍ നിന്നുള്ള ആതിഷ് രവ്ജി പട്ടേൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് വാര്‍ത്താ ഏജൻസി എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

മാധ്യമ സ്വാതന്ത്യം ഇല്ലെന്ന്

മാധ്യമ സ്വാതന്ത്യം ഇല്ലെന്ന്

തങ്ങൾക്ക് മാധ്യമ സ്വാതന്ത്ര്യമില്ലെന്നും കഴിഞ്ഞ ദിവസം രാത്രി രണ്ട് ടിവി സ്റ്റേഷനുകൾ‍ അടച്ചുപൂട്ടിയെന്നും മാലദ്വീപ് പാർലമെന്റ് അംഗം പ്രതികരിച്ചു. അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ മോചനചത്തിനും രാജ്യത്ത് ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും പാർലമെന്റ് അംഗം അലി സാഹിറാണ് വ്യക്തമാക്കിയത്. ജീവനക്കാരുടെ ഭീഷണിയെത്തുടർന്ന് പ്രതിപക്ഷാനുകൂല ടിവി ചാനലാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയതിൽ ഒന്ന്.

 റാജ്ജേ ടിവിയ്ക്ക് ഭീഷണി

റാജ്ജേ ടിവിയ്ക്ക് ഭീഷണി

മാലിദ്വീപിലെ രാഷട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർ‍ട്ട് ചെയ്ത സംഭവത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഭീഷണിയുള്ളതായി റാജ്ജേ ടിവിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാലിദ്വീപിൽ ദിവസങ്ങള്‍ക്ക് അടിയന്തരാരവവസ്ഥ പ്രഖ്യാപിച്ചത് ആദ്യം റിപ്പോർട്ട് ചെയ്തത് റാജ്ജേ ടിവിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് അബ്ദുള്ള യമീനും സുപ്രീം കോടതിയും തമ്മിലുള്ള തർക്കത്തിനിടെയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

യുഎന്നിന്റെ ആവശ്യം വിലപ്പോയില്ല

യുഎന്നിന്റെ ആവശ്യം വിലപ്പോയില്ല


മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ളാ യമീന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഎന്‍ സെക്രട്ടറി ജനറൽ അന്റോണി ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് യമീനിന് മുമ്പില്‍ വിലപ്പോയില്ല. യമീനിന്റെ നീക്കങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് വഴിവെക്കുമെന്ന യുഎൻ മനുഷ്യാവകാശ സംഘടാ തലവന്‍ സെയ്ദ് റാഅദ് അൽ‍ ഹുസൈന്റെ നിരീക്ഷണത്തിന് പിന്നാലെയാണ് ഗുട്ടറസ് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ നിർദേശിച്ചത്.

English summary
Two Indian journalists employed by French news agency Agence France-Presse have been arrested in Maldives amid the ongoing crisis in the country, news agency ANI reported on Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്