കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി ഭീകരാക്രമണം; 20 ഇന്ത്യക്കാരെയും രക്ഷിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാന നഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. ഹോട്ടല്‍ ആക്രമിച്ച ഭീകരര്‍ 170 പേരെ ബന്ദികളാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ട 20 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

190 മുറികളുള്ള റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലെ മിക്ക മുറികളും സൈന്യം ഒഴിപ്പിച്ചെങ്കിലും ഭീകരര്‍ ഹോട്ടലിനുള്ളിലുണ്ടാന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മാലി ഫ്രഞ്ച് യു.എസ്. സൈനികരുടെ സംയുക്ത സംഘമാണ് ഹോട്ടലില്‍ സൈനിക നടപടിയെടുക്കുന്നത്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ സമീപത്തെ ഒരു ബാസ്‌കറ്റ്‌ബോള്‍ മൈതാനത്ത് പാര്‍പ്പിച്ചിരിക്കുകയാണ്.

mali-terror-attack

തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ അല്‍ ദീന്‍ ആണ് ആക്രമത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. മാലിയില്‍ ഇസ്ലാമികനിയമം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഭീകരരെ തുരത്തുന്നതില്‍ ഫ്രാന്‍സ് വിജയിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്നലെ പ്രസ്താവിച്ചതിനു പിന്നാലെയാണ ഭീകരാക്രമണമെന്നത് ശ്രദ്ധേയമാണ.്

ഹോട്ടലിലെ ഏതാണ്ട് ഭൂരിഭാഗംപേരും വിദേശികളാണ്. ഇവരില്‍ 80 പേരെ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മോചിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവരെ ആളപായം കൂടാതെ രക്ഷപ്പെടുത്താനാണ് സൈന്യത്തിന്റെ നീക്കം. വിദേശീയര്‍ക്കെതിരെ ഭീകരര്‍ വെടിയുതിര്‍ക്കാത്തതാണ് മരണസംഖ്യ കുറയാന്‍ ഇടയാക്കിയത്. ആളുകളെ ബന്ദിയാക്കി വിലപേശാനായിരുന്നു ഭീകരരുടെ നീക്കം.

English summary
20 Indian hostages safely evacuated from Mali hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X