Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ബോംബ് വര്‍ഷം: 9 കുട്ടികള്‍ ഉള്‍പ്പെടെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, പശ്ചിമേഷ്യ കത്തുന്നു

ഗാസ സിറ്റി: ജറുസലേമില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. 9 കുട്ടികള്‍ ഉള്‍പ്പെടെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായതിനാലാണ് തിരിച്ചടിച്ചത് എന്നാണ് ഇസ്രായേല്‍ അവകാശവാദം. ഗാസയിലെ സായുധ സംഘങ്ങള്‍ക്കെതിരെയാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 2014ലെ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ ഭരണകൂടം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് പലസ്തീന്‍ സംഘങ്ങള്‍ പ്രവേശിച്ചതിനാലാണ് ആക്രമണം ശക്തമാക്കിയതെന്നും സൈന്യം പറയുന്നു.

Recommended Video

cmsvideo
    Clashes continue in Jerusalem as Israel-Palestine tensions soar | Oneindia Malayalam
    i

    ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് ഗാസ സിറ്റി. ഈ പ്രദേശത്തിന് അടുത്താണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. 9 കുട്ടികള്‍ ഇതില്‍പ്പെടും. 20 മരിച്ചു എന്നാണ് ഇതുവരെയുള്ള ഒദ്യോഗിക വിവരം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഗാസയില്‍ നിന്ന് 150 റോക്കറ്റുകള്‍ എത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഇസ്രായേലില്‍ ആളപായമില്ല. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ആവശ്യപ്പെട്ടു. എല്ലാവരും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

    കഴിഞ്ഞ ദിവസങ്ങളില്‍ ജറുസലേമിലുണ്ടായ സംഘര്‍ഷമാണ് മേഖലയില്‍ അശാന്തിക്ക് കാരണം. ജറുസലേമില്‍ നിന്ന് പലസ്തീന്‍കാരെ ഇസ്രായേല്‍ കുടിയേറ്റക്കാരും പോലീസും പുറത്താക്കാന്‍ ശ്രമിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇസ്രായേല്‍ നടപടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും യൂറോപ്പും ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ സൈന്യം വെടിവയ്പ് നടത്തിയത്. 300ലധികം പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. 21 പോലീസുകാര്‍ക്കും പരിക്കുണ്ട്.

    1967ല്‍ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ജറുസലേം ഇസ്രായേല്‍ നിയന്ത്രണത്തിലായത്. ഈ സംഭവം ജറുസലേം ദിനമായി ഇസ്രായേല്‍ ആഘോഷിച്ചു. അതോടൊപ്പം തന്നെ ജറുസലേമില്‍ ശൈഖ് ജര്‍റാഹില്‍ നിന്ന് പലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കാനും ശ്രമിച്ചു. ഇതോടെയാണ് സാഹചര്യം മാറിമറിഞ്ഞത്. അല്‍ അഖ്‌സ പള്ളിയില്‍ നിന്നും ശൈഖ് ജര്‍റാഹില്‍ നിന്നും ഇസ്രായേല്‍ പോലീസ് പിന്‍മാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ആറ് മണി വരെ സമയം നല്‍കുകയും ചെയ്തു. ആറ് മണിക്ക് ശേഷമാണ് ഗാസയില്‍ നിന്ന് ഹമാസ് ആക്രമണം തുടങ്ങിയത്.

    ജറുസലേം തലസ്ഥാനമാക്കണമെന്നാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ആഗ്രഹം. പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ജറുസലേം ആക്കണമെന്ന് അവരും ആഗ്രഹിക്കുന്നു. ജറുസലേം ഇസ്രായേലിന്റേതായി ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും മറ്റു രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഫലത്തില്‍ ഗാസ ഒഴികെയുള്ള പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. വെസ്റ്റ് ബാങ്ക് സ്വതന്ത്രമായി നില്‍ക്കുന്നുണ്ടെങ്കിലും വലിയൊരു പ്രദേശത്ത് ഇസ്രായേല്‍ സൈനിക സാന്നിധ്യമുണ്ട്. ഗാസക്കെതിരെ ഇസ്രായേല്‍ ഉപരോധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗാസയുടെ നിയന്ത്രണം ഹമാസിനാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+