കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ യില്‍ എണ്ണവില വര്‍ദ്ധിക്കും!!!

Google Oneindia Malayalam News

ദുബായ്: ജുണ്‍ മാസത്തില്‍ യുഎഇ ല്‍ എണ്ണ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് രാജ്യത്തെ എണ്ണ വില സമിതി അറിയിച്ചു. വര്‍ഷാരംഭത്തില്‍ തുടര്‍ച്ചയായി വില ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വില തുടര്‍ച്ചയായി വര്‍ദ്ദിച്ച് വരികയാണ്. ആഗോള തലത്തില്‍ എണ്ണവിലയിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് നിക്ഷേപകര്‍ തങ്ങളുടെ ലാഭം പിന്‍വലിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വര്‍ദ്ദനവിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎഇ ല്‍ ജൂണ്‍ മാസത്തില്‍ ഡീസല്‍ വിലയില്‍ പത്ത് ശതമാനത്തിന്റെയും പെട്രോള്‍ വിലയില്‍ അഞ്ച് ശതമാനത്തിന്റെയും വര്‍ദ്ദനയാണ് രേഖപ്പെടുത്തുക. പുതുക്കിയ നിരക്ക് ഇനി പറയും വിധമായിരിക്കും. സ്‌പെഷല്‍ ഗ്രേഡ് 1.75 (പഴയ വില 1.67) സൂപ്പര്‍ പെട്രോളിന് 1.86 പഴയവില (1.78) ഇ പ്ലസ് 1.68 (പഴയവില 1.60) ഡീസല്‍ 1.77 (പഴയവില 1.60) കഴിഞ്ഞ ആഗസ്റ്റില്‍ പെട്രോള്‍ ഡീസല്‍ സബ്‌സിഡി യുഎഇ ഊര്‍ജ മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു.

oiltanker

എണ്ണവില വര്‍ദ്ദനവ് ഉല്‍പാദന രാജ്യങ്ങള്‍ മുതലെടുക്കുകയാണെങ്കില്‍ വിപണിയില്‍ എണ്ണ ഒഴുക്ക് വര്‍ദ്ദിക്കാനും ഇത് വിപണിയില്‍ തകര്‍ച്ചയ്ക്ക് കാരണമാകാനും സാധ്യതയുള്ളതായി പലരും അവകാശപ്പെടുന്നു.

English summary
Fuel prices in UAE hiked for June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X