കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: എയര്‍ലൈന്‍സ് കാലുമാറി, ചൈനീസ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് 21 മലയാളി വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതി തുടരുന്നതിനിടെ കേരളത്തില്‍ നിന്നുള്ള 21 വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. കേരളത്തില്‍ നിന്നുള്ള മെ‍ഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. ദലിയന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ സിങ്കപ്പൂര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ഇവരെ എയര്‍ലൈന്‍ അധികൃതരും എയര്‍പോര്‍ട്ട് വിമാനത്തില്‍ കയറുന്നതില്‍ നിന്ന് തടയുകയായിരുന്നു. സിങ്കുപ്പൂര്‍ പൗരന്മാര്‍ക്ക് പുറമേ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു വിദേശിയെപ്പോലും ചൈനയില്‍ നിന്ന് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സിങ്കപ്പൂര്‍ അധികൃതരുടെ കര്‍ശന നിര്‍ദേശമുണ്ടെന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

'കേന്ദ്രത്തെക്കൊണ്ട് സത്യം പറയിപ്പിച്ച കേരളത്തിലെ എംപി'; ബെന്നി ബഹനാന് അഭിനന്ദനവുമായി ബോളിവുഡ് നടി'കേന്ദ്രത്തെക്കൊണ്ട് സത്യം പറയിപ്പിച്ച കേരളത്തിലെ എംപി'; ബെന്നി ബഹനാന് അഭിനന്ദനവുമായി ബോളിവുഡ് നടി

എന്നാല്‍ വിദേശികള്‍ക്ക് സിങ്കപ്പൂരില്‍ വിലക്കുള്ള കാര്യം വിമാനത്താവളത്തില്‍ എത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ കേരളത്തിലേക്ക് മടങ്ങാനായിരുന്നു നീക്കം എന്നാല്‍ വിസാ നടപടികള്‍ വൈകിയതാണ് യാത്ര വൈകുന്നതിന് ഇടയാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫെബ്രുവരി 28 വിസാ കാലാവധി അവസാനിക്കാനിരിക്കെ അത് നീട്ടുന്നതിന് വേണ്ടിയാണ് ചൈനയില്‍ തന്നെ നില്‍ക്കേണ്ടി വന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

coronavirus-china1

വിസ ലഭിച്ചതോടെ കുണ്‍മിംഗില്‍ നിന്ന് സിങ്കപ്പൂരിലേക്ക് സ്കൂട്ട് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് എത്താനുമായിരുന്നു നീക്കം. സര്‍വ്വകലാശാല ഹോസ്റ്റലിലേക്ക് മടങ്ങിവരില്ലെന്ന് എഴുതി നല്‍കിയതിനാലാണ് സര്‍വ്വകലാശാല അധികൃതര്‍ ഇന്ത്യയിലേക്ക് മ‍ടങ്ങാനുള്ള അനുമതി നല്‍കിയത്. അതുകൊണ്ട് ഹോസ്റ്റലിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ കുണ്‍മിംഗില്‍ നിന്ന് വളരെ ചുരുക്കം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഈ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

English summary
21 Kerala medical students stranded in Chinese airport, seeks help from Indian embassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X