Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കുന്ന ജിഹാദികള്‍

സാമ്പിസ: ഇസ്ലാമിനെ സംരക്ഷിക്കാന്‍ എന്ന പേരിലാണ് പല സംഘടനകളും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നത് എന്താണ്. ജിഹാദിന്റെ പേരില്‍ നിരാലംബകളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അവരെ ഗര്‍ഭിണികളാക്കുന്നതും ഏതെങ്കിലും മതവിശ്വാസികള്‍ക്ക് അംഗീകരിയ്ക്കാന്‍ പറ്റുമോ?

നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ ഇസ്ലാമിന്റെ പേരില്‍ കാണിച്ചുകൂട്ടുന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണ്. സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുക, പിന്നീട് അവരെ ലൈംഗിക അടിമകളാക്കുക, അടിമച്ചന്തയില്‍ വില്‍ക്കുക... ആര്‍ക്ക് അംഗീകരിയ്ക്കാന്‍ കഴിയും ഇതിനെ?

BokoHaram

കഴിഞ്ഞ ദിവസം ബോക്കോ ഹറാമിന്റെ പിടിയില്‍ നിന്ന് നൈജീരിയന്‍ സൈന്യം രക്ഷിച്ചെടുത്തത് സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 234 പേരെയാണ്. ഇതില്‍ 214 പെണ്‍കുട്ടികളും ഗര്‍ഭിണികളാണെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനാറായിരം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഗര്‍ഭിണികളായിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.

അതി ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ബോക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ പെണ്‍കുട്ടികള്‍ അനുഭവിച്ചിരിയ്ക്കുന്നതെന്നാണ് സൂചന. പലരും അതിഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+