കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ യൂണിവേഴ്‌സിറ്റയില്‍ നിന്നും 25 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയക്കും

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: വെസ്‌റ്റേണ്‍ കെന്റക്കി യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗാം പഠിക്കാനായി എത്തിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയക്കും. പഠനത്തിന് ആവശ്യമായ കഴിവ് വിദ്യാര്‍ഥികള്‍ക്ക് ഇല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണിത്. വിദ്യാര്‍ഥികള്‍ പ്രസ്തുത വിഷയം പഠിക്കാന്‍ യോഗ്യതയുള്ളവരല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

60 വിദ്യാര്‍ഥികളാണ് ജനുവരിയില്‍ റിക്രൂട്ട്‌മെന്റിലൂടെ അമേരിക്കയില്‍ പഠനത്തിനായി ത്തെിയത്. ഇതില്‍ ഏതാണ്ട് 40 വിദ്യാര്‍ഥികളും മതിയായ കഴിവില്ലാത്തവരാണെന്ന് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം ചെയര്‍മാന്‍ ജെയിംസ് ഗ്രേ പറഞ്ഞു. എന്നാല്‍ ചില വിദ്യാര്‍ഥികളുടെ പോരായ്മ പരിഹരിക്കാവുന്നതാണെന്നുകാട്ടി അവര്‍ക്ക് അനുമതി നല്‍കിയപ്പോള്‍ 25 വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അമേരിക്ക വിടുകയോ അല്ലെങ്കില്‍ മറ്റ് സ്‌കൂളുകളില്‍ അവസരത്തിന് ശ്രമിക്കുകയോ ചെയ്യേണ്ടിവരും.

usa-flag

കൂടുതല്‍ പണം ചെലവഴിച്ചുകൊണ്ട് ആയില്ല. അതിന്റെ ഫലം മോശമായിരിക്കുമെന്ന് വിദ്യാര്‍ഥികളുടെ നിലവാരം സൂചിപ്പിച്ചുകൊണ്ട് ജെയിംസ് ഗ്രേ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതില്‍ കഴിവില്ല. പ്രസ്തുത കോഴ്‌സില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്. എന്നാല്‍ പല വിദ്യാര്‍ഥികള്‍ക്കും അതിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ വഴി ലക്ഷങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി അമേരിക്കയില്‍ എത്തുന്നത്. പഠനത്തിന് ശേഷം അവിടെത്തന്നെ ജോലി കണ്ടെത്തുകയും പിന്നീട് സ്ഥിരതാമസമാക്കുകയുമാണ് ഉദ്ദേശം. നിലവാരമില്ലാത്ത വിദ്യാര്‍ഥികള്‍ എത്തുന്നത് തടയാന്‍ ഭാവിയില്‍ വിദ്യാര്‍ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.

English summary
25 Indian students asked to leave US university After Being Given Admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X