കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളിയില്‍ ആക്രമണം, 35 മരണം, 150 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

അബുജ: നൈജീരിയയില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ചുരുങ്ങിയത് 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 150 പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ കാനോയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. പള്ളിയില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന്കാനോ പോലീസ് തലവന്‍ സാവുവല്‍ ലെമു അറിയിച്ചു.

വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഇമാം സാനി സഹ്രാദീന്‍ വെള്ളിയാഴ്ച നിസ്‌കാരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. അക്രമകാരികള്‍ പള്ളിയുണ്ടായിരുന്ന വിശ്വാസികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു. ഇതോടെ പള്ളിയില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസികളില്‍ പലരും ഇറങ്ങിയോടി.

nigeria-map

തുടര്‍ച്ചയായ മൂന്ന് സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലധികം വരും എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല എന്നും നൈജീരിയയിലെ പ്രീമിയം ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൊക്കോ ഹറാം തീവ്രവാദികള്‍ക്കെതിരെ കാനോയിലെ വിശ്വാസികള്‍ ഒകുമിക്കണമെന്ന് കാനോയിലെ അമീര്‍ അല്‍ഹാജി സനുസി ലാമിഡോ സനുസി പറഞ്ഞിരുന്നു. ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ ഈ വര്‍ഷം മാത്രം നൈജീരിയയില്‍ 3000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ പ്രധാനപ്പെട്ട മതനേതാക്കളില്‍ ഒരാളായ സനുസി മെക്ക സന്ദര്‍ശനത്തിലാണ്.

English summary
At least 35 people were killed and 150 others wounded on Friday in a bomb blast at a mosque in the northern Nigerian city of Kano, police said. Kano police chief Samuel Lemu offered a provisional casualty report hours after the city's central mosque was rocked by three explosions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X