കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ കണ്ടെയ്‌നറില്‍ 35 ഇന്ത്യക്കാര്‍, ഒരാള്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: എസ്സെക്‌സിലെ ടിര്‍ബറി തുറമുഖത്തടുപ്പിച്ച കണ്ടെയ്‌നറില്‍ 35 ഇന്ത്യക്കാരെ കണ്ടെത്തി. ഇതില്‍ ഒരാള്‍ മരിച്ചു. മനുഷ്യക്കടത്തായിരുന്നു ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ടെയ്‌നര്‍ തുറക്കുമ്പോള്‍ എല്ലവരും അവശരായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒരാള്‍ മരിച്ചത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്.

Tilbury Docks

ബെല്‍ജിയത്തിലെ സീബ്രൂഗില്‍ നിന്നാണ് ചരക്കുകപ്പലില്‍ കണ്ടെയ്‌നര്‍ ലണ്ടില്‍ എത്തിച്ചിട്ടുള്ളത്. കണ്ടെയ്‌നറിനുള്ളില്‍ നിന്നുളള കരച്ചില്‍ കേട്ടായിരുന്നു അധികൃതര്‍ തുറന്ന് നോക്കിയത്. ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു ഉള്ളില്‍.

വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു 35 പേരും. നിര്‍ജ്ജലീകരണവും ശരീരോഷ്മാവിലെ പെട്ടെന്നുള്ള കുറവും ആണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നു എല്ലാവര്‍ക്കും ഈ ഗതി തന്നെ വന്നേനെ എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുറമുഖത്ത് ഇറക്കിയ മറ്റ കണ്ടെയ്‌നറുകളിലും അധികൃതര്‍ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായിട്ടില്ല. കണ്ടെയ്‌നറില്‍ നിന്ന് പുറത്തെടുത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കിയിട്ടുണ്ട്.

രേഖകളൊന്നും ഇല്ലാതെ കണ്ടെയനറില്‍ കടത്തപ്പെട്ടവരാണ് ഇവര്‍. ഇതിന് പിന്നില്‍ രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണെന്നാണ് കരുതുന്നത്. കണ്ടെനറില്‍ അടക്കപ്പെട്ടവര്‍ക്ക് മാനുഷിക പരിഗണനയോടെ ചികിത്സ നല്‍കിയതിന് ശേഷമേ മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Thirty-five people including children from the Indian subcontinent were found cramped inside a shipping container in the Tilbury Docks in England's Essex. There were intended to be smuggled into UK from Belgium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X