കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല നാല് പേര്‍, കിമ്മിന്റെ പിന്‍മുറക്കാര്‍ ഇവര്‍, ഇതുവരെ വന്നത് ആണുങ്ങള്‍ മാത്രം, ഇതില്‍ ഒരാള്‍!

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി ഗുരുതരാവസ്ഥയിലാണെന്നും, അദ്ദേഹം മരിക്കാമെന്നും വരെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനോടകം അന്താരാഷ്ട്ര ലോകത്ത് ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. സാധാരണയായി പുരുഷന്‍മാര്‍ ഭരണം നടത്തുന്ന ഏകാധിപത്യവും പുരുഷകേന്ദ്രീകൃതവുമായ സമ്പ്രദായമാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ 7 ദശാബ്ദത്തോളമായി കിമ്മിന്റെ കുടുംബമാണ് ഇവിടെ ഭരണം നടത്തുന്നത്. അതിനിയും മാറാന്‍ സാധ്യതയുമില്ല. നാല് പേര്‍ക്കാണ് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

സ്ത്രീകള്‍ വാഴില്ല

സ്ത്രീകള്‍ വാഴില്ല

ഇതുവരെ ഉത്തരകൊറിയയില്‍ സ്ത്രീകളെ ഭരണാധികാരിയായി വാഴിച്ചിട്ടില്ല. കിമ്മിന്റെ കുടുംബ ഭരണത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ഇവരുടെ കുടുംബത്തിലെ പുരുഷന്‍മാര്‍ക്കാണ് സാധാരണ ഭരണം കൈമാറുക. ഒന്നുകില്‍ സഹോദരനോ ഇല്ലെങ്കില്‍ പിതാവ് മകനോ കൈമാറുന്നതാണ് രീതി. കിം ജോങ് ഉന്‍ ഇതുവരെ സ്വന്തം പിന്‍മുറക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മക്കള്‍ വളരെ ചെറുപ്പമാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. നാല് പേര്‍ക്കാണ് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

അനന്തരവന് എത്തുമോ?

അനന്തരവന് എത്തുമോ?

കിം ജോങ് ഉന്നിന്റെ അനന്തരവനായ കിം ഹാന്‍ സോളിന്റെ പേര് സജീവ ചര്‍ച്ചകളിലുണ്ട്. 25കാരനാണ് സോള്‍. മുന്‍ ഭരണാധികാരി കിംഗ് ജോങ് ഇല്ലുമായി വലിയ പ്രശ്‌നമുണ്ടാക്കിയ രാജ്യം വിട്ട ബന്ധുവാണ് കിം ജോങ് നാം. ഇയാള്‍ ഹാന്‍ സോളിന്റെ പിതാവാണ്. നേരത്തെ നാം ജീവന് ഭയന്ന് ചൈനീസ് നഗരമായ മക്കാവുവില്‍ അഭയം തേടിയിരുന്നു. ഇപ്പോള്‍ കിംഗ് ജോങ് ഉന്നിന്റെ കടുത്ത വിമര്‍ശകനാണ് അര്‍ധ സഹോദരന്‍ കൂടിയായ നാം. ഇപ്പോള്‍ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അന്താരാഷ്ട്ര ലോകം തേടുന്നുണ്ട്.

നടക്കാത്ത കാര്യം

നടക്കാത്ത കാര്യം

ഹാന്‍ സോള്‍ ഒരിക്കലും ഉത്തരകൊറിയയിലേക്ക് തിരിച്ചുവരില്ല. 2017ല്‍ ഇയാളുടെ പിതാവ് കിം ജോങ് നാമിനെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ട് സ്ത്രീകള്‍ മുഖത്ത് വിഷം നിറച്ച സ്േ്രപ അടിച്ച് വധിച്ചിരുന്നു. ചൈനീസ് പോലീസ് നിരവധി ഉത്തരകൊറിയക്കാരെ ഇതിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. ഹാന്‍ സോളിനെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിമ്മിന് പിന്‍മുറക്കാരനാവാന്‍ എന്തുകൊണ്ടും സാധ്യതയുള്ളയാളാണ് ഹാന്‍ സോള്‍. എന്നാല്‍ മടങ്ങിവരവ് ഉണ്ടാവാനുള്ള സാധ്യതകള്‍ ദുര്‍ബലമാണ്.

സഹോദരന്റെ വഴി

സഹോദരന്റെ വഴി

ഉന്നിന് പകരക്കാരനാവാനുള്ള സാധ്യത സഹോദരന്‍ കിം ജോങ് ചോളിനുണ്ട്. നിലവില്‍ ജീവിച്ചിരിക്കുന്ന കിമ്മിന്റെ ഏക സഹോദരനാണ് ചോള്‍. എന്നാല്‍ ഗിറ്റാര്‍ വായനയിലാണ് ചോളിന്റെ താല്‍പര്യം. സര്‍ക്കാരിന്റെ കാര്യങ്ങളിലൊന്നും ചോള്‍ ഇടപെടാറില്ല. മികച്ച ഗിറ്റാറിസ്റ്റാണ് അദ്ദേഹമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെണ്‍കുട്ടികളുടെ സ്വഭാവമാണ് ചോളിനെന്ന് ഇയാളുടെ പിതാവ് തന്നെ മുമ്പ് പറഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ചോള്‍ പഠിച്ചത്. യുഎസ് ബാസ്‌കറ്റ്‌ബോളിന്റെ കടുത്ത ആരാധകനാണ്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇയാളെ കുറിച്ച് ആര്‍ക്കുമറിയില്ല. അതേസമയം ഇയാള്‍ അപ്രതീക്ഷിതമായി ഭരണത്തില്‍ എത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നിലുള്ളത്.

കിമ്മിന്റെ മകന്‍

കിമ്മിന്റെ മകന്‍

കൂട്ടത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് കിമ്മിന്റെ മകനാണ്. എന്നാല്‍ വെറും പത്ത് വയസ്സ് മാത്രമാണ് ഈ കുട്ടിക്ക് പ്രായമുണ്ടാവുക. പുരുഷന്‍മാരല്ലാതെ മറ്റുള്ളവരെ ഭരിക്കാന്‍ കിമ്മിന്റെ കുടുംബം അനുവദിക്കാറില്ല. കിമ്മിന്റെ പിതാവും കിം ജോംഗ് ഇല്ലും, മുത്തച്ഛന്‍ കിം ഇല്‍ സുംഗും ഇതേ വഴിയാണ് പിന്തുടര്‍ന്നത്. 2009ലാണ് മുന്‍ ഗായികയായിരുന്ന റീ സോള്‍ ജുവിനെ കിം വിവാഹം ചെയ്യുന്നത്. മൂന്ന് കുട്ടികള്‍ ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജു എ എന്ന മകളും കിമ്മിനുണ്ട്. പ്രായമാണ് ഇവര്‍ക്ക് മുന്നിലുള്ള തടസ്സം.

ലോബിയിംഗ് ഇവര്‍ക്ക്

ലോബിയിംഗ് ഇവര്‍ക്ക്

കിം കുടുംബത്തിലെ കരുത്തയും അതേസമയം പിഎ ആയും പ്രവര്‍ത്തിക്കുന്ന സഹോദരി കിം യോ ജോംഗിന്റെ പേര് മുന്‍നിരയിലുണ്ട്. കിമ്മിന്ഞറെ വലംകൈ ആണ് ഇവര്‍. ഇവരെ ദിവസങ്ങള്‍ക്ക് മുമ്പാണ് പോളിറ്റ് ബ്യൂറോ അംഗമായി വീണ്ടും നിയമിച്ചത്. അധികാരം ഇവരുടെ കൈവശമാണ്. ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ കുടുംബാംഗമാണ് ഇവര്‍. കിമ്മും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പുരുഷാധിപത്യം ഇവരെ സുപ്രീം ലീഡറാക്കാന്‍ കടുത്ത തടസ്സമാണ്. കിമ്മിന് വേണ്ടി പല വിധ പ്രവര്‍ത്തനങ്ങളും ഇവരാണ് നടത്തുന്നത്.

English summary
4 possible heirs to north korea's throne who holds real chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X