Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ ദേഷ്യം അതിര് കടന്നു; നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം; കാരണം കേട്ടാലോ???

പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ ചതവുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ചവിട്ടേറ്റ് പിന്നിലേക്ക് വീണ നെഹി ലെയുടെ തല ഭിത്തിയില്‍ ഇടിച്ചിരുന്നെന്നും ഐറിസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

വാഷിംഗ്ടണ്‍: നാല് വയസുകാരി പെണ്‍കുട്ടിയെ അമ്മ തൊഴിച്ച് കൊന്നു. അതും നിസാര കാര്യത്തിന്. യുഎസിലെ മറിലാന്‍ഡിലുള്ള ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. 20കാരി ഐറിസാണ് തന്റെ മകള്‍ നോഹ് ലെ അലെക്‌സാന്‍ട്രയെ തൊഴിച്ച് കൊന്നത്.

മകള്‍ പല്ല് തേച്ചില്ല എന്നതായിരുന്നു കാരണം. നെഹ് ലെ കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറിയതായിരുന്നു. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് താന്‍ നോക്കുമ്പോള്‍ മകള്‍ നിലത്ത് വീണ് കിടക്കുകയായിരുന്നെന്നുമാണ് ഐറിസ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഐറിസ് അടിയന്തര സഹായത്തിനുള്ള 911 എന്ന നമ്പറിലേക്ക് വിളിച്ചതെന്ന് ഫോക്‌സ് ഫൈവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Murder

ഗുരുതരവസ്ഥയിലായ നെഹ് ലെയെ പോലീസ് എത്തി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ ഗുരുതരമായ ചതവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വാഷിംഗ്ടണ്‍ ഡിസിയിലെ ചില്‍ഡ്രന്‍സ് നാഷണല്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. പക്ഷെ കുട്ടിയെ രക്ഷിക്കാനായില്ല.

പല്ല് തേക്കാത്ത ദേഷ്യത്തിന് ഐറിസ് മകളുടെ അടിവയറിന് തൊഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചവിട്ടേറ്റ് പിന്നിലേക്ക് മറിഞ്ഞ് വീണ നെഹ് ലെയുടെ തല പന്നിലെ ഭിത്തിയില്‍ ഇടിച്ചെന്നും ഐറിസ് പോലീസിനോട് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ബെല്‍റ്റ് കൊണ്ട് മര്‍ദിച്ചതിന്റെ ചതവുകളും പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+