23000 എത്യോപ്യക്കാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങും

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: 23,000 എത്യോപ്യക്കാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നാലു ലക്ഷം എത്യോപ്യക്കാര്‍ രേഖകളില്ലാതെ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പൊതുമാപ്പ് അവസാനിക്കുന്നതു വരെ നാട് വിടാന്‍ ഇവരെ സഹായിക്കുമെന്ന് എത്യോപ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിയമലംഘകരായ എത്യോപ്യന്‍ പൗരന്മാരെ മടക്കി അയക്കുന്നതിന് എംബസി തയ്യാറെടുപ്പുകള്‍ നടത്തുന്നതായുമാണ് അറിയുന്നത്. ഇനി വെറും 40 ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും അവസരം ഉപയോഗപ്പെടുത്താന്‍ ആരും തയ്യാറായി വരുന്നില്ലെന്നും എത്യോപ്യന്‍ വിദേശകാര്യ മന്ത്രാ ലയും തുറന്ന് സമ്മതിച്ചു.

 saudi

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരെ സഹായിക്കാന്‍ എത്യോപ്യ പ്രത്യേക പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കി നിയമാനുസൃതം സൗദിയില്‍ തിരിച്ചെത്തിക്കുന്നത് അടക്കമുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.

English summary
400,000 undocumented Ethiopians live in Saudi Arabia.
Please Wait while comments are loading...