Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രതിസന്ധിയുണ്ടാക്കിയത് അഞ്ചുപേര്‍; അറസ്റ്റ് ചെയ്തു, എല്ലാം വ്യക്തം, യുഎഇ ബന്ധം?

തുര്‍ക്കിയില്‍ വച്ചാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. തുര്‍ക്കി ഈ വിവരം ഖത്തറിനെ അറിയിച്ചു. തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചത്.

ദോഹ: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയതിന് പിന്നില്‍ ആരാണ്. ഏറെ നാളായുള്ള ചോദ്യമാണിത്. ഇതിന് ഉത്തരം ലഭിച്ചിരിക്കുകയാണിപ്പോള്‍. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികളെ പിടികൂടി. അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എയില്‍ സൗദിക്കും യുഎഇക്കും ബഹ്‌റൈനുമെതിരായ വാര്‍ത്ത വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ പേരിലായിരുന്നു വാര്‍ത്ത. ഖത്തര്‍ അമീര്‍ അറിയാതെ വന്ന ഈ വാര്‍ത്തക്ക് പിന്നിലെ കള്ളന്‍മാരെയാണ് പിടികൂടിയിരിക്കുന്നത്.

ഏജന്‍സി ഹാക്ക് ചെയ്തവര്‍

ഏജന്‍സി ഹാക്ക് ചെയ്തവര്‍

ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തതാണ് സൗദിക്കെതിരേയും ഭീകരരെ പിന്തുണച്ചും വാര്‍ത്ത വരാന്‍ കാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഹാക്ക് ചെയ്യുന്നതിന് പിന്നില്‍ കളിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് തുര്‍ക്കിയില്‍

അറസ്റ്റ് തുര്‍ക്കിയില്‍

അഞ്ചുപേരാണ് അറസ്റ്റിലായത്. തുര്‍ക്കിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഖത്തര്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഈ വര്‍ഷം മെയിലാണ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ സൗദി വിരുദ്ധ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

ഖത്തര്‍ അമീര്‍ ഇറാനെ പുകഴ്ത്തി?

ഖത്തര്‍ അമീര്‍ ഇറാനെ പുകഴ്ത്തി?

സൗദി അറേബ്യ എപ്പോഴും ഇറാന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്നതാകട്ടെ ഇറാനെ അനുകൂലിക്കുന്ന പരാമര്‍ശവും. അതും ഖത്തര്‍ അമീറിന്റെ പേരില്‍.

യുഎഇ ബന്ധമുള്ളവര്‍?

യുഎഇ ബന്ധമുള്ളവര്‍?

ഇതിന് പിന്നില്‍ കളിച്ചവരെ പിടികൂടാന്‍ സഹായിക്കണമെന്ന് ഖത്തര്‍ വിദേശരാജ്യങ്ങളോട് സഹായം തേടിയിരുന്നു. തൊട്ടുപിന്നാലെയാണ് ഹാക്കിങിന് പിന്നില്‍ യുഎഇ ബന്ധമുള്ളവരാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്.

സമാധാന അന്തരീക്ഷം തകര്‍ന്നു

സമാധാന അന്തരീക്ഷം തകര്‍ന്നു

എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് യുഎഇ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അക്കാര്യം ഖത്തര്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയില്ല. ഗള്‍ഫ് മേഖലയിലെ സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ന്നത് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ വിവാദ വാര്‍ത്ത വന്നതോടെയാണ്.

വന്‍ ഗൂഢാലോചന നടന്നു

വന്‍ ഗൂഢാലോചന നടന്നു

ഇറാനെ പുകഴ്ത്തിയും സൗദിയിലെ ഇകഴ്ത്തിയും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചുമായിരുന്നു ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്ന വാര്‍ത്ത. നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത അധികൃതര്‍ ഒഴിവാക്കി. പക്ഷേ, സംഭത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിരുന്നു.

ബന്ധം പൊട്ടിത്തെറിച്ചു

ബന്ധം പൊട്ടിത്തെറിച്ചു

തുടര്‍ന്നാണ് ഖത്തര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അയല്‍രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈവാര്‍ത്ത വന്നതോടെ വര്‍ഷങ്ങളായി പുകഞ്ഞു നിന്നിരുന്ന ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പൊട്ടിത്തെറിക്കുകയായിരുന്നു.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

തുര്‍ക്കിയില്‍ വച്ചാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. തുര്‍ക്കി ഈ വിവരം ഖത്തറിനെ അറിയിച്ചു. തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് പിന്നീട് വെളിപ്പെടുത്തും.

മന്ത്രിയുമായി ചര്‍ച്ച

മന്ത്രിയുമായി ചര്‍ച്ച

തുര്‍ക്കി നിയമ മന്ത്രി അബ്ദുല്‍ ഹമീദ് ഗുല്ലുമായി ഖത്തര്‍ പ്രോസിക്യൂട്ടര്‍ അലി അല്‍മാരി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് കേസ് നടപടികള്‍ ചര്‍ച്ച ചെയ്തതും മാധ്യമപ്രവര്‍ത്തകരെ വിവിരം അറിയിച്ചതും.

 തുര്‍ക്കിയുടെ സഹായം

തുര്‍ക്കിയുടെ സഹായം

ജൂണ്‍ അഞ്ചിന് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തറിന് സഹായം വാഗ്ദാനം ചെയ്തത് തുര്‍ക്കിയായിരുന്നു. പിന്നെ ഇറാനും. തുര്‍ക്കി തന്നെയാണ് ഇപ്പോള്‍ പ്രതികളെ പിടികൂടുന്നതിനും സഹായിച്ചതെന്നത് ശ്രദ്ധേയമാണ്. പക്ഷേ, സൗദിയും കൂട്ടരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+