കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഗേജ് ബെല്‍റ്റില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

മാഡ്രിഡ്: വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചു.രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കുട്ടിയുടെ അമ്മ അമേരിക്കക്കാരിയാണ് അച്ഛന്‍ കാനഡക്കാരനും. 2013 സെപ്റ്റംബര്‍ 19 ന് പുലര്‍ച്ചെയാണ് ഇവര്‍ അലിസാന്റെ വിമാനത്താവളത്തില്‍ എത്തിയത്. കുട്ടിയെ ലഗേജ് ബെല്‍റ്റിന് മുകളില്‍ ഇരുത്തിയിരിക്കുകയായിരുന്നു. തൊട്ടിലില്‍ ആയിരുന്നു അതോ ബെല്‍റ്റില്‍ വെറുതെ ഇരിത്തിയിരിക്കുകയാരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Luggage Belt

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കുട്ടികള്‍ക്കുള്ള കസേരകളും, മറ്റ് വലിയ വസ്തുക്കളും പരിശോധിക്കുന്നതിനായി ലഗേജ് ബെല്‍റ്റ് ഓണ്‍ ചെയ്യുകയായിരുന്നു. ലഗേജ് ബെല്‍റ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴും കുട്ടി അതിന് മുകളില്‍ ഇരിക്കുന്ന കാര്യം രക്ഷിതാക്കള്‍ ശ്രദ്ധിക്കാതിരുന്നതാണ് പ്രശ്‌നമായത്.

അപകടം നടന്ന ഉടന്‍ തന്നെ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുട്ടിയെ ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് തന്നെയാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

English summary
A five-month-old baby died in a Spanish airport on Thursday after being placed on a luggage belt that then started moving without its parents noticing, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X