കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം... സുനാമി മുന്നറിയിപ്പില്ല

Google Oneindia Malayalam News

പപ്പുവ: ഇന്തോനേഷ്യയിലെ പപ്പുവ മേഖലയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജനം പരിഭ്രാന്തരായി വീടുകള്‍ ഉപേക്ഷിച്ച് തുറസ്സായ സ്ഥലങ്ങളിലേയ്ക്ക് ഓടി.

വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ച ഒരുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സോറോങില്‍ നിന് 30 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.

Indonesia Map

ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്ഥിരമായി ഭൂചലന ഭീഷണി നേരിടുന്ന പ്രദേശമാണ് ഇന്തോനേഷ്യ. 2004 ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് ലോകത്തെ ഞെട്ടിച്ച് വന്‍ സുനാമി ദുരന്തം ഉണ്ടായത്. അന്ന് ഒരു ലക്ഷത്തി എഴുപതിനായിരം പേരാണ് ഇന്തോനേഷ്യയില്‍ മാത്രം കൊല്ലപ്പെട്ടത്.

English summary
A powerful 6.6-magnitude earthquake struck the eastern Indonesian region of Papua on Friday, US seismologists said, causing panicked people to run screaming out of their homes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X