ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു, തീവ്രത 7.1 രേഖപ്പെടുത്തി!!
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ ദ്വീപിൽ ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്. മൊലൂക്ക കടലിനും നോർത്ത് സുലാവേസിക്കും നോർത്ത് മലൂക്കുവിനും ഇടയിലുള്ള ഭാഗത്താണ് ഭൂചലനം ഉണ്ടായിട്ടുള്ളതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചത്. ഭൂചലനം ഉണ്ടായതോടെ ഇന്തോനേഷ്യൻ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
7.0 മുതൽ 7.1 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആറ് പ്രകമ്പനങ്ങളും പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഭൂചലനത്തെക്കുറിച്ചും സുനാമി മുന്നറിയിപ്പിനെക്കുറിച്ചും ജക്കാർത്ത എംബസി ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മലേഷ്യൻ എംബസിയും തങ്ങളുടെ പൌരന്മാരുടെ സുരക്ഷക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്ത് കിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് ഇന്തോനേഷ്യൻ ജിയോ ഫിസിക്സ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 6.9 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെർനേറ്റ് നഗരത്തിൽ മാലുകു ദ്വീപ സമൂഹത്തിൽ ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരാവുകയായിരുന്നു.












Click it and Unblock the Notifications