കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന് ബോധം പോയി... കാറിന്റെ നിയന്ത്രണം 7 വയസ്സുകാരിയുടെ കൈയ്യിൽ, പിന്നീട് സംഭവിച്ചത്!! ഞെട്ടും!!

ആംബുലൻസിൽ യാത്ര ചെയ്തിരുന്ന രണ്ടു ഇഎംഎസ് ജീവനക്കാരാണ് കുട്ടി കാറോടിച്ചു പോകുന്നത് ആദ്യമായി കണ്ടത്.

  • By Akshay
Google Oneindia Malayalam News

ന്യൂയോർക്ക് സിറ്റി: ഏഴ് വയസ്സുകാരി കാറോടിച്ച് അച്ഛന്റെ ജീവൻ രക്ഷിച്ചു. മയക്കു മരുന്ന് കഴിച്ച് കാറോടിക്കുന്നതിനിടയിൽ അബോധാവസ്ഥയിലായ 37കാരൻ എറിക്ക് റോമനെയാണ് തന്റെ മകൾ ഐതിഹാസികമായി രക്ഷിച്ചത്. ജുലൈ20ന് വൈകിട്ടയിരുന്നു സംഭവം. പിതാവിന്റെ മടിയിലിരുന്ന് ഏഴ് വയസ്സുകാരിയായ മകൾ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ആംബുലൻസിൽ യാത്ര ചെയ്തിരുന്ന രണ്ടു ഇഎംഎസ് ജീവനക്കാരാണ് കുട്ടി കാറോടിച്ചു പോകുന്നത് ആദ്യമായി കണ്ടത്. അപകടം മനസിലാക്കിയ ആംബുലൻസ് യാത്രക്കാർ അതിവേഗം മുന്നോട്ടോടിച്ചു മുമ്പിൽ കടന്ന് കാറിനെ ഇടിച്ചു നിർത്തുകയായിരുന്നു. തിരക്കുള്ള ബെൽറ്റ് പാർക്ക് വേയിലൂടെ അതിവേഗം പാഞ്ഞു പോയ ലക്സസ് ഒരു റെഡ് ലൈറ്റും പാസ് ചെയ്തിരുന്നു.

Car

കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഇഎംഎസ് ടെക്നീഷ്യന്മാരായ ആർലിൻ ഗാർസിയ, ചാൾസ് സിംറിജ് എന്നിവരുടെ സന്ദർഭോചിതമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും സമീപത്ത് ഓടികൂടിയവരും ഇവരെ പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് പൊലീസെത്തി അമിതമായി മയക്കുമരുന്നുപയോഗിച്ച കുട്ടിയുടെ പിതാവിനെ എറിക്ക് റോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary
Eric Roman, 37, reportedly fell unconscious behind the wheel of his Lexus due to an alleged opioid overdose in Brooklyn around 5 p.m. when his quick-thinking daughter jumped behind the wheel,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X