അച്ഛനോടല്ല ഇവര്‍ക്ക് സ്നേഹം കാമുകനോട് തന്നെ, കാമുകന് വേണ്ടി അച്ഛനെ കോടതികയറ്റുന്ന സൗദി പെണ്‍മക്കള്‍
റിയാദ്: സൗദി അറേബ്യയിലെ മതനിയമങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് വിവാഹം കഴിയ്ക്കണമെങ്കില്‍ പിതാവിന്റെ അനുമതി നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ പ്രണയവിവാഹങ്ങള്‍ പലപ്പോഴും നടക്കാറില്ലെന്ന് തന്നെ പറയാം. വധുവിന്റെ അച്ഛന് വരനേയും കുടുംബത്തേയും ഇഷ്ടപ്പെട്ടാലേ വിവാഹം നടക്കൂ. വാശിക്കാരയ ചില പിതാക്കന്‍മാരെക്കൊണ്ട് ജീവിതത്തില്‍ ഇതുവരേയും വിവാഹം കഴിയ്ക്കാനാകാത്ത പെണ്‍കുട്ടികളും രാജ്യത്തുണ്ട്.
വിവാഹത്തിന് അനുവദിയ്ക്കാത്തതില്‍ അച്ഛന്‍മാരെ കോടതി കയറ്റുന്ന സൗദി പെണ്‍കുട്ടികളുടെ എണ്ണം പെരുകി വരികയാണ്. 2014 ലെ കണക്കുകള്‍ അനുസരിച്ച് യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദിയില്‍ പെണ്‍മക്കള്‍ കാരണം കോടതി കയറേണ്ടി വന്ന അച്ഛന്‍മാരുടെ എണ്ണം 755 ആണ്.

2014 ല്‍
വിവാഹം കഴിയ്ക്കാന്‍ അനുവദിയ്ക്കാത്തതിന് 755 സൗദി പെണ്‍കുട്ടികളാണ് പിതാക്കന്‍മാര്‍ക്കെതിരെ കേസ് കൊടുത്തത്. 2014 ല്‍ മാത്രം 755 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെ

മക്കയില്‍
ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മക്കയിലാണ്. 272 കേസുകള്‍

രണ്ടാം സ്ഥാനത്ത്
ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് റിയാദാണ്. 190 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇങ്ങനെ
കിഴക്കന്‍ പ്രവിശ്യയില്‍ 76 കേസുകള്‍, തെക്കന്‍ അസിര്‍ പ്രവിശ്യയിലെ 76 കേസുകള്‍, താബുക്കില്‍ 28 കേസുകള്‍ എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

ഞെട്ടല്‍
വിവാഹവുമായി ബന്ധപ്പെട്ട് പിതാക്കന്‍മാരെ കോടിത കയറ്റുന്ന പെണ്‍മക്കളുടെ എണ്ണം സൗദിയില്‍ പെരുകി വരികയാണ്.












Click it and Unblock the Notifications