ആഘോഷത്തില്‍ നിന്ന് എട്ടു വയസ്സുകാരന്‍ നടന്നുനീങ്ങിയത് മരണത്തിലേക്ക്...
അമേരിക്കയിലെ ഫ്ളോറിഡയിലുണ്ടായ വെടിവയ്പില്‍ എട്ടു വയസ്സുകാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.
ഫ്‌ളോറിഡ: അമേരിക്കയിലെ മയാമിയില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള വെടിവയ്പില്‍ എട്ടു വയസ്സുകാരനു ദാരുണ അന്ത്യം. രണ്ടു പേരെ പോലിസ്റ്റ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വെടിവയ്പിന്റെ കാരണം വ്യക്തമല്ല.
എട്ടു വയസ്സുകാരനുള്‍പ്പെടെ മൂന്നു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സമയം രാത്രി എട്ടു മണിക്കാണ് വെടിവയ്പുണ്ടായത്.

രണ്ടു കുടുംബാംഗങ്ങള്‍ക്കും സമാനപ്രായക്കാരായ കുട്ടികള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു വീട്ടിലേക്ക് മടങ്ങവെയാണ് റഷീദ് കണ്ണിങ്ഹാം ജൂനിയറെന്ന കുട്ടി വെടിയേറ്റുവീണത്. സ്വന്തം വീടിന് തൊട്ടരികില്‍ വച്ചാണ് റഷീദിന്റെ അന്ത്യം.

കറുത്ത കാറിലെത്തിയവരാണ് വെടിവച്ചതെന്ന് സമീപവാസിയായ സ്ത്രീ പോലിസിനോട് പറഞ്ഞു. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി കാണാനായില്ലെന്നും അവര്‍ അറിയിച്ചു.

വെടിയേറ്റ റഷീദ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. റഷീദിനൊപ്പമുള്ള മറ്റു കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ കൂടെയുണ്ടായിരുന്ന രണ്ടു മുതിര്‍ന്നവര്‍ കൂടി വെടി കൊണ്ടുമരിക്കുകയായിരുന്നു.

ക്രിസ്മസിനു ശേഷം നാലാമത്തെ വെടിവയ്പാണ് ഇവിടെ നടക്കുന്നത്. എത്രയും പെട്ടെന്ന് ഭീകര അന്തരീക്ഷം നിയന്ത്രിക്കാന്‍ പോലിസ് ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications