കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ മരണസംഖ്യ 5690... 24 മണിക്കൂറിനിടെ മരിച്ചത് 832 പേര്‍, കൊറോണയെ പേടിച്ച് ലോകം!!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ ഭീതിയില്‍ വിറച്ച് സ്‌പെയിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേരാണ് സ്‌പെയിനില്‍ മരിച്ചത്. വീണ്ടും മരണനിരക്ക് ഉയരാന്‍ തുടങ്ങിയത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരെ രാജ്യത്ത് 5690 പേരാണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1700ലധികം പേര്‍ മരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ കൊറോണ ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ ഒരു ദിവസം 919 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഒരു രാജ്യത്ത് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയതും ഇറ്റലിയിലാണ്. ഇറ്റലിയില്‍ ഇതുവരെ 9134 പേരാണ് മരിച്ചത്.

1

ലോകത്ത് ഇതുവരെ 27000 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 1,31000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം ഇറാനില്‍ മരണനിരക്ക് 2517 ആയി. 139 പുതിയ മരണങ്ങളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 3076 പേര്‍ക്ക് ഇതേ കാലയളവില്‍ രോഗം സ്ഥിരീകരിച്ചു. 3200 പേര്‍ ഗുരുതരാവസ്ഥയിലാണ്. 546 പേര്‍ക്ക് രോഗം ഭേദമായി. മലേഷ്യയിലും ഫിലിപ്പൈന്‍സിലും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 14 പേരാണ് കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സില്‍ മിരച്ചത്. ഇതുവരെ 68 പേരാണ് ഇവിടെ മരിച്ചത്. 1075 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം മലേഷ്യയില്‍ 159 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2320 പേര്‍ക്കാണ് മൊത്തം രോഗം ബ ാധിച്ചത്. 27 മരണങ്ങളാണ് സംഭവിച്ചത്.

ജര്‍മനിയിലും കോവിഡ് വ്യാപനം ശക്തമാവുകയാണ്. ജര്‍മനിയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 6294 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം 55 പേരാണ് ഇവിടെ മരിച്ചത്. മൊത്തത്തില്‍ 48582 പേര്‍ക്കാണ് ജര്‍മനിയില്‍ രോഗം സ്ഥിരീകരിച്ചത്. 325 പേര്‍ ഇതുവരെ മരിച്ചു. ഓസ്‌ട്രേലിയയില്‍ കോവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമം ശക്തമാക്കിയിരിക്കുകയാണ്. 469 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗ ബാധയേറ്റത്. മൊത്തം രോഗബാധിതര്‍ 3635 പേരായി. ഇതുവരെ മരിച്ചത് 14 പേര്‍. അടുത്തിടപഴകിയാല്‍ പിഴ ചുമത്താനാണ് തീരുമാനം. വേണ്ടി വന്നാല്‍ ബീച്ചുകളിലേക്ക് പ്രവേശനവും നിരോധിക്കും.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam

അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാ പൗരന്‍മാരോടും നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പുതിയ നിയമം ഇവര്‍ക്ക് സൈന്യം വിശദീകരിക്കും. തുര്‍ക്കി കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളും ഇന്റര്‍സിറ്റി ട്രെയിനുകളും റദ്ദാക്കി. ഇതുവരെ 92 പേരാണ് തുര്‍ക്കിയില്‍ മരിച്ചത്. 5698 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തായ്‌ലന്‍ഡില്‍ 109 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആറ് മരണങ്ങള്‍ രേഖപ്പെടുത്തി. വിദേശത്ത് നിന്ന തിരിച്ചെത്തുന്നവരിലാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്.

English summary
832 people died in 24 hours in spain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X