കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് വിഷപുകയ്ക്ക് കാരണം 90കന്പനികള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്നതുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുതിയ പഠന റിപ്പോര്‍ട്ട് കൊളറാഡോയിലെ ക്ലൈമറ്റ് അക്കൗണ്ടബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. ഏറ്റവും അധികം വിഷപ്പുക അന്തരീക്ഷത്തിലേയ്ക്ക് പുറം തള്ളുന്നത് വികസിത രാജ്യങ്ങളാണെന്നാണ് കണ്ടെത്തല്‍. ലോകത്തെ വിഷപ്പുകയുടെ മൂന്നില്‍ രണ്ട് ശതമാനവും 90 കമ്പനികളില്‍ നിന്ന് ഉണ്ടാകുന്നവയാണ്. ഈ കമ്പനികളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിരിയ്ക്കുന്നു.

വികസിത രാജ്യങ്ങളിലേയും വികസ്വരരാഷ്ട്രങ്ങളിലേയും അന്തരീക്ഷമലിനീകരണത്തെപ്പറ്റി വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1751 മുതല്‍ 2010 വരെയുള്ള കാലയളവില്‍ അന്തരീക്ഷത്തിലേയ്ക്ക് ഏറ്റവും അധികം വിഷപുക പുറം തള്ളിയരാജ്യങ്ങളെപ്പറ്റിയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിയ്ക്കുന്നത്. പഠനം ശാസ്ത്രമാസികയായ ക്‌ളൈമറ്റ് ചെയ്ഞ്ചില്‍ പ്രസിദ്ധീകരിച്ചു.

Global Warming

കോള്‍ ഇന്ത്യ ലിമിറ്റഡ്, ഒഎന്‍ജിസി, സിംഗരേനി കൊല്ലിരീസ് കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് ഇന്ത്യന്‍ കമ്പനികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളാണ് ആഗോളതാപനത്തിന് കാരണമാകുന്നതെന്ന അമേരിയ്ക്കയുടെ ആരോപോണത്തിന് ഇതോടെ അടിത്തറയില്ലാതാകുന്നു.

ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങള്‍ പുറത്ത് വിട്ടതില്‍ അമേരിയ്ക്ക, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ എന്നിങ്ങനെയുള്ള വികസിത രാജ്യങ്ങള്‍ മുന്‍പന്തിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്തരീഷത്തിലേയ്ക്ക് വന്‍തോതില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ (1751-2010) എന്നിവ പുറം തള്ളിയത് പ്രധാനമായും 90 കമ്പനികളാണ്. 63 ശതമാനം വിഷപുകയാണ് ഇവര്‍ പുറം തള്ളിയത്.

English summary
90 firms responsible for emitting two-thirds of world's deadly gases since 1751: Study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X