
അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍, ഒറ്റരാത്രി കൊണ്ട് യുവാവിന്റെ ജീവിതം മാറി, പണമെത്തിയത് ഇങ്ങനെ
ഒരു റാപ്പറുടെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിയിരിക്കുകയാണ്. ഇയാള്‍ക്ക് കോടികളാണ് ലഭിച്ചിരിക്കുന്നത്. ഈ റാപ്പറുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളാണ്. അബദ്ധത്തില്‍ വന്നതാണ് ഈ തുക. പണം കിട്ടിയതിന് ശേഷം ഇയാല്‍ വാങ്ങിയ കാര്യങ്ങളാണ് അമ്പരപ്പിക്കുന്നത്. സ്വര്‍ണ കട്ടകള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ അടക്കം വന്‍ ചെലവാക്കലാണ് ഇയാള്‍ നടത്തിയത്.
ഏകദേശം മൂന്ന് കോടിക്കും മുകളില്‍ തുക ഇയാള്‍ക്ക് ലഭിച്ചുവെന്നാണ് വെളിപ്പെടുത്തുന്നത്. അതേസമയം എങ്ങനെ പണം വന്നു എന്ന കാര്യത്തില്‍ മാത്രം ഇയാള്‍ക്ക് യാതൊരു ഐഡിയയുമില്ല. അതുകൊണ്ട് ഇയാള്‍ ആരെയും അറിയിക്കാതെ ചെലവാക്കുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

മുഖം വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മത്തില്‍ വിള്ളലുണ്ടോ? ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യൂ, നിഷ്പ്രയാസം മാറും
24കാരനായ റാപ്പര്‍ ആബ്ദല്‍ ഗാഡിയക്കാണ് കോടികള്‍ അക്കൗണ്ടിലേക്ക് എത്തിയത്. എന്നാല്‍ തീര്‍ത്തും അബദ്ധത്തില്‍ ഇത്രയും പണം അബ്ദലിന് ലഭിച്ചത്. ഇതില്‍ രണ്ട് കോടിയോളം രൂപയാണ് ഇയാള്‍ ചെലവിട്ടത്. ഒരു സ്റ്റോറില്‍ മാത്രം 57000 യൂറോയാണ് ഇയാള്‍ ചെലവിട്ടത്. ഇവിടെ നിന്ന് വിലയേറിയ നാണയങ്ങളും ഈ യുവാവിന് ലഭിച്ചിരുന്നു. തന്റെ ജീവിതം ആകെ മാറി മറിഞ്ഞുവെന്ന് യുവാവ് കരുതിയ നിമിഷമായിരുന്നു അത്. ആരോ തനിക്ക് ഇത്രയും തുക തന്നുവെന്ന് ആബ്ദില്‍ കരുതിയിരുന്നില്ല. പക്ഷേ അബദ്ധത്തില്‍ വന്നതാണെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു.

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ബ്രിസ്‌ബേനിലുമാണ് ഇയാള്‍ ഷോപ്പിംഗ് ട്രിപ്പ് തന്നെ നടത്തിയത്. എന്നാല്‍ ഇതിന് പിന്നില്‍ കണ്ണീരിന്റെ ഒരു കഥ കൂടിയുണ്ട്. ഒരു യുവ ദമ്പതിമാര്‍ വീട് വാങ്ങാന്‍ വെച്ചിരുന്ന പണമാണ് അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇവര്‍ വീടു വാങ്ങുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു. എന്നാല്‍ ജീവിത കാലം മുഴുവന്‍ സമ്പാദിച്ച ആ പണം അബദ്ധത്തില്‍ ഈ റാപ്പര്‍ക്ക് ലഭിക്കുകയായിരുന്നു. ബാങ്കിലേക്ക് പണം അയക്കുന്നതിനിടെ അബദ്ധത്തിലാണ് ഈ പണം യുവാവിന് ലഭിച്ചത്. ഇവരുടെ ജീവിതമാണ് ഇതിലൂടെ തകര്‍ന്നത്.

മോഷണം നടക്കുന്നു ഓടി വരണേ..... സഹായത്തിനെത്തിയ യുപി പോലീസ് പരാതിക്കാരനെ കണ്ട് ഞെട്ടി, ട്വിസ്റ്റ്!!
എന്തായാലും പോലീസ് ഗാഡിയയെ അറസ്റ്റ് ചെയ്തിരുന്നു. പണം എവിടെ എന്നും ചോദിച്ചു. അക്കൗണ്ടില്‍ വളരെ കുറച്ച് പണം കണ്ടപ്പോള്‍ ചെലവാക്കിയോ ബാക്കിയെന്നും ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇപ്പോള്‍ യുട്യൂബ് ചാനലിലാണ് ഗാഡിയ ഇക്കാര്യം സമ്മതിച്ചത്. പണം എവിടെയെന്ന് പോലീസുകാര്‍ ചോദിച്ചുവെന്നും, ഓഫര്‍ മുന്നോട്ട് വെച്ചെന്നും ഇയാള്‍ പറഞ്ഞു. തന്റെ ഫോണ്‍ കോള്‍ ചോര്‍ത്തുന്നുണ്ടെന്നും യുവാവ് പറഞ്ഞു. വിലകൂടിയ വസ്ത്രങ്ങളാണ് യുവാവ് വാങ്ങിയത്. അതേസമയം ബാങ്കില്‍ പണമെത്തിയില്ലെന്ന അറിഞ്ഞ ദമ്പതികള്‍ തകര്‍ന്ന് പോയി.