കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണത്തിന് സൗദിയുടെ തിരിച്ചടി; പാക് സന്ദര്‍ശനം നീട്ടി, കിരീടവകാശി എത്താന്‍ വൈകും

Google Oneindia Malayalam News

റിയാദ്: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സന്ദര്‍ശനത്തില്‍ സൗദി അറേബ്യന്‍ കിരീടവകാശി ചില മാറ്റങ്ങള്‍ വരുത്തി. ശനിയാഴ്ചയാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ശനിയാഴ്ച വരില്ലെന്നാണ് പുതിയ വിവരം. ഞായറാഴ്ചയേ എത്തൂ.

ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രത്യേക കാരണങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സൗദി പ്രസ്താവന ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പാക് സന്ദര്‍ശനം കിരീടവകാശി ഒരുദിവസം നീട്ടിയത്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി പുല്‍വാമ ആക്രമണ വിഷയത്തില്‍ കര്‍ശന നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

22

ഞായറാഴ്ചയാണ് സൗദി കിരീടവകാശി പാകിസ്താനിലെത്തുക. ഇക്കാര്യം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ സന്ദര്‍ശന ദിവസം നീട്ടാനുണ്ടായ കാരണം മന്ത്രാലയം വ്യക്താക്കിയില്ല. നേരത്തെ തീരുമാനിച്ച ചര്‍ച്ചകളില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.

രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, വ്യവസായികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 800ലധികം പേര്‍ കിരീടവകാശിയുടെ സംഘത്തിലുണ്ടാകും. കിരീടവകാശി ആയ ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ഇസ്ലാമാബാദില്‍ സുരക്ഷ ശക്തമാക്കിയിരക്കുകയാണ്.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പാക് സന്ദര്‍ശനം വൈകുമെന്ന അറിയിപ്പ് വന്നത്. പാകിസ്താന്‍ സന്ദര്‍ശന ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയും സന്ദര്‍ശിക്കുന്നുണ്ട്.

English summary
A Day After Pulwama Attack, Saudi Crown Prince Cuts Short Pak Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X