കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ ഫ്‌ലൈറ്റ്എന്‍ജിനീയറും; അമേരിക്ക വേണ്ട

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: കാണാതായ വിമാനത്തിലെ യാത്രക്കാരുടെ കൂട്ടത്തില്‍ ഒരു ഫ്‌ലൈറ്റ് എന്‍ജിനീയറും ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. വിമാനത്തെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും നല്ല അവഗാഹമുള്ള ഒരാളായിരിക്കും വിമാനം റാഞ്ചിയിട്ടുണ്ടാവുക എന്നാണ് നിഗമനം.

സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയിലെ ഫ്‌ലൈറ്റ് എന്‍ജിനീയറായ മുഹമ്മദ് ഖൈരുള്‍ എന്നയാളാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ . ഒരുപാട് കാലം മുമ്പ് തന്നെ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണമാണോ നടന്നിരിക്കുന്നത് എന്നാണ് ലോകം ആശങ്കപ്പെടുന്നത്.

Malaysia Flight Missing

വിമാനത്തിലെ പൈലറ്റിന്റെ രാഷ്ട്രീയ ബന്ധം, സാങ്കേതിക വിദ്യകളെക്കുറിച്ച നല്ല ബോധ്യമുള്ള ഒരു ഫ്‌ലൈറ്റ് എന്‍ജിനീയര്‍... വിമാനം ലോകത്തിന്റെ കണ്ണില്‍ നിന്ന് അപ്രത്യക്ഷമാക്കി കൊണ്ടുപോകാന്‍ ഇവര്‍ രണ്ട് പേര്‍ വിചാരിച്ചാല്‍ കഴിയും എന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വിമാനത്തിലെ യാത്രക്കാര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷ പകരുന്നതാണ് ഈ നിഗമനങ്ങള്‍. ലോകത്തെവിടേയോ തങ്ങളുടെ ബന്ധുക്കള്‍ ജീവനോടിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷ.

അന്വേഷം താലിബാനിലേക്ക് നീളുമ്പോള്‍ സഹായ ഹസ്തവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ മലേഷ്യയിലെത്തിയിട്ടുണ്ട്. പക്ഷേ അന്വേഷണത്തില്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നാണ് മലേഷ്യ വ്യക്തമാക്കിയിരിക്കുന്നത്.

English summary
A Flight Engineer was in the passenger list of Missing Flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X