Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിക്ക് സമീപത്തേക്ക് പാഞ്ഞ് കൂറ്റൻ ഛിന്ന ഗ്രഹം; എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ നാലിരട്ടി വലിപ്പം

വാഷിം ഗ്ടൺ; ഭൂമിയുടെ സമീപത്തേക്ക് കൂറ്റൻ ഛിന്നഗ്രഹം കുതിച്ചെത്തുന്നതായി റിപ്പോർട്ട്. നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം ഛിന്നഗ്രഹത്തിന് എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ നാലിരട്ടി വലിപ്പം ഉണ്ട്. മെയ് 27 ഈ ഛിന്ന ഗ്രഹം ഭൂമിക്ക് അടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7335 (1989 ജെഎ) എന്നാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. 1.1 മൈൽ വലുപ്പം ഈ ആകാശപ്പാറക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്.

ഭൂമിക്ക് വളരെ അടുത്ത് എത്തുമെങ്കിലും ഭൂമിയിലേക്ക് ഇത് പതിക്കില്ല. ഭൂമിയിൽ നിന്ന് 4 ദശലക്ഷം കിലോമീറ്റർ മാറിയായിരിക്കും ഇത് സഞ്ചരിക്കുക. എന്നാൽ ഭൂമിയുടെ ഭ്രമണപഥത്തിൽ നാശമുണ്ടാക്കാൻ ചിലപ്പോൾ ഈ ഛിന്ന ഗ്രഹത്തിന് സാധിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ അത് ഭൂമിയെ സാരമായി ബാധിച്ചേക്കാം. നിലവിൽ മണിക്കൂറിൽ 76,000 കിലോമീറ്റർ വേ ഗതയിലാണ് ഈ ഛിന്ന ഗ്രഹം സഞ്ചരിക്കുന്നത്. അതായത് സ്പീഡിൽ പായുന്ന ബുള്ളറ്റിനെക്കാൾ 20 മടങ്ങ് വേഗതയിൽ. നാസയുടെ അഭിപ്രായത്തിൽ ഈ അടുത്ത കാലത്ത് ഭൂമിയോട് അടുത്ത് വരുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണിത്. 2055 ജൂൺ 23 വരെ മറ്റൊരു പാറയും ഭൂമിയുടെ ഇത്ര അടുത്ത് വരില്ല.

asteroids

ഓരോ വർഷവും ഭൂമിക്ക് സമീപത്തൂടെ പോകുന്ന 29,000-ലധികം വസ്തുക്കൾ നാസ ട്രാക്ക് ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ഈ ഛിന്നഗ്രഹം. നാസയുടെ അഭിപ്രായത്തിൽ, ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 30 ദശലക്ഷം മൈൽ (48 ദശലക്ഷം കിലോമീറ്റർ) ഉള്ളിൽ കടന്നുപോകുന്ന ഏതൊരു ജ്യോതിശാസ്ത്ര വസ്തുവിനെയും നിയർ എർത്ത് ഒബ്ജക്ടിവ് (എൻഇഒ) എന്ന് വിളിക്കും. ഈ വസ്തുക്കളിൽ ഭൂരിഭാഗവും വളരെ ചെറുതാണ്. എന്നാൽ 7335 (1989 ജെഎ) എന്ന് ഛിന്ന ഗ്രഹം സാധാരണ കാണുന്ന വസ്തുക്കളിലും 99 ശതമാനം വലുപ്പമേറിയതാണ്. അതേ സമയം ഈ ഛിന്ന ഗ്രഹം അപ്പോളോ-ക്ലാസ് എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ ഒരു വിഭാഗവുമായി യോജിക്കുന്നുണ്ട്.

നിലവിൽ സൂര്യനെ ചുറ്റുന്ന 15,000 ഛിന്ന ഗ്രഹങ്ങളെ കുറിച്ച് ശാസ്ത്രഞ്ജർ പ്രത്യേകം പഠനം നടത്തുണ്ട്. അതിനിടെ ഭൂമിക്ക് നേരെ വരുന്ന ഛിന്ന ഗ്രഹങ്ങളെ സഞ്ചരിക്കുന്ന പാതയിൽ നിന്ന് വ്യതിചലിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു ദൗത്യം നാസ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനായി 2021 നവംബറിൽ, നാസ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് എന്ന പേരിൽ ഒരു ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. അത് 2022 ശരത്കാലത്തിൽ 525 അടി വീതിയുള്ള ഡിമോർഫോസ് ഛിന്നഗ്രഹത്തിലേക്ക് നേരിട്ട് കൂട്ടിയിടിക്കും. ഛിന്ന ഗ്രഹത്തിന്റെ പരിക്രമണ പാതയെ ചെറുതായി മാറ്റുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+